News

കോടിയേരിയുടെ സംസ്കാരം നാളെ

02 October 2022 , 8:48 AM

 

കണ്ണൂർ:  അന്തരിച്ച മുൻ മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ശവസംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് കണ്ണൂർ പയ്യാമ്പലത്ത് നടക്കും. ഇന്ന് ഉച്ചയ്ക്ക് മുമ്പായി ചെന്നൈയിൽ നിന്നും എയർ ആംബുലൻസിൽ മട്ടന്നൂർ വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം തലശ്ശേരിയിലേക്കാണ് ആദ്യം എത്തിക്കുക. തുടർന്ന്  തലശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിനുവെക്കും. തിങ്കളാഴ്ച രാവിലെ കോടിയേരി മാടപ്പീടികയിലെ വീട്ടിൽ 10 മണി വരെ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ ഉച്ചക്ക് രണ്ടുമണി വരെ പൊതു ദർശനത്തിനമുണ്ടാവും. ഉച്ചയ്ക്ക് മൂന്നു മണിക്ക് കണ്ണൂർ പയ്യാമ്പലത്ത് സംസ്കരിക്കും.