News

കോടിയേരിക്ക് അന്തിമോപചാരം അർപ്പിക്കാൻ ജന്മനാട്

01 October 2022 , 10:50 PM

 

കണ്ണൂർ/ചെന്നൈ: കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം ഞായറാഴ്ച കണ്ണൂരിലെത്തിക്കും. തുടർന്ന് എയർ ആംബുലൻസിൽ തലശ്ശേരിയിലേക്ക് കൊണ്ടുപോകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച കണ്ണൂരിലെത്തും.തിങ്കളാഴ്‍ച്ച മൂന്ന് മണിക്ക് പയ്യാമ്പലത്താണ് സംസ്കാരം. ഞായറാഴ്ച മൂന്ന് മണി മുതല്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടത്തും. തുടർന്ന് കോടിയേരി മാടപ്പീടികയിലെ വസതിയിൽ പൊതുദർശനം. തുടർന്ന് തിങ്കളാഴ്ച രാവിലെ 11 മുതൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. ഇതിനുശേഷം വൈകിട്ട് 3 മണിയോടെ പയ്യാമ്പലത്ത് സംസ്കാരം നടക്കും. കോടിയേരിയുടെ മരണവാർത്തയറിഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഉൾപ്പടെ നിരവധി പ്രമുഖർ ചെന്നൈ അപ്പോളോ ആശുപത്രിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചു.