17 February 2023 , 6:10 PM
സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിന് ആശ്വാസ ജയം. നിർണായക മത്സരത്തിൽ ഒഡിഷയെ കീഴടക്കി കേരളം സെമി ഫൈനൽ സാധ്യതകൾ നിലനിർത്തി.എതിരില്ലാത്ത ഒരുഗോളിനാണ് കേരളത്തിന്റെ വിജയം. കേരളത്തിനായി നിജോ ഗിൽബർട്ട് വിജയഗോൾ നേടി. ആദ്യ പകുതിയിലാണ് ഗോൾ പിറന്നത്.
അടുത്ത മത്സരത്തിൽ പഞ്ചാബാണ് കേരളത്തിന്റെ എതിരാളി.
വിജയം ഇരുകൂട്ടർക്കും അനിവാര്യമായതിനാൽ ആദ്യ മിനിട്ട് മുതല്‍ കേരളവും ഒഡിഷയും ആക്രമണ ഫുട്ബോൾ അഴിച്ചുവിട്ടു.
15-ാം മിനിറ്റിൽ കേരളത്തിനനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. കേരളത്തിന്റെ ക്രോസിന് ഒഡിഷ താരം കൈവെച്ചതോടെയാണ് റഫറി പെനാൽറ്റി വിധിച്ചത്.
കിക്കെടുത്ത നിജോ ഗിൽബർട്ടിന് തെറ്റിയില്ല. ഗോൾകീപ്പറെ കബിളിപ്പിച്ചുകൊണ്ട് നിജോ വലകുലുക്കി. ഫൈനൽ റൗണ്ടിലെ നിജോയുടെ മൂന്നാം ഗോൾ കൂടിയാണിത്.
ഗോൾ വഴങ്ങിയ ശേഷം ഒഡിഷ ആക്രമിച്ചുകളിച്ചു. പലപ്പോഴും കേരള ബോക്സിനുള്ളിൽ ആതിഥേയർ ഭീതിപരത്തി.
എന്നാൽ കേരളത്തിന്റെ പ്രതിരോധം കഴിഞ്ഞ കളിയെ അപേക്ഷിച്ച് മികച്ച പ്രകടനം പുറത്തെടുത്തു. ഗോൾ നേടിയതൊഴിച്ചാൽ കാര്യമായ മുന്നേറ്റങ്ങൾ ആദ്യപകുതിയിൽ കേരളത്തിൽ നിന്നുണ്ടായില്ല.
രണ്ടാം പകുതിയിൽ ആക്രമണത്തിന് പകരം പ്രതിരോധത്തിലൂന്നിയുള്ള പ്രകടനമാണ് കേരളം പുറത്തെടുത്തത്.
ഒഡിഷ പരമാവധി ശ്രമിച്ചിട്ടും ഗോളടിക്കാനായില്ല.
ഈ തോൽവിയോടെ ഒഡിഷയുടെ സെമി ഫൈനൽ സാധ്യതകൾ അസ്തമിച്ചു.
30 March 2023 , 5:10 PM
30 March 2023 , 5:05 PM
30 March 2023 , 4:57 PM
30 March 2023 , 4:50 PM
Comments
RELATED STORIES
എ ടി കെ മോഹൻ ബഗാന് ഐ എസ് എൽ കിരീടം
19 March 2023 , 12:36 AM
ലോക ക്രിക്കറ്റ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഫൈനലിൽ
13 March 2023 , 12:26 PM
മിന്നും താരം മെസി തന്നെ; 'ഫിഫ ദ ബെസ്റ്റ്' പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
28 February 2023 , 1:41 AM
സാനിയ മിര്‍സ വിരമിച്ചു
22 February 2023 , 7:50 AM
സന്തോഷ് ട്രോഫി സെമി കാണാതെ കേരളം പുറത്ത്
19 February 2023 , 6:32 PM
കനത്ത മഞ്ഞിനേയും പൊടിക്കാറ്റിനെയും അതിജീവിച്ച് ഷക്കീർ ചീരായി ഗിന്നസ് റെക്കോ..
18 February 2023 , 4:05 PM