Sports

ഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടിക്കറ്റ് വില്‍പന തുടങ്ങി: 40 ശതമാനം കിഴിവ്

06 September 2022 , 4:36 PM

 

കൊച്ചി: ഐഎസ്എല്‍ 9-ാം സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പന തുടങ്ങി. തുടക്കമെന്ന നിലയില്‍, 40 ശതമാനം കിഴിവില്‍ 2499 രൂപയ്ക്ക് സീസണ്‍ ടിക്കറ്റുകള്‍ ലഭിക്കും. പേടിഎം ഇന്‍സൈഡറില്‍ എല്ലാ ടിക്കറ്റുകളും വില്‍പ്പനയ്ക്ക് ലഭ്യമാവും. സ്റ്റേഡിയത്തിലെ ഏറ്റവും മികച്ച സീറ്റുകളില്‍ ഉള്‍പ്പെട്ട രണ്ടാം നിര ഈസ്റ്റ്, വെസ്റ്റ് ഗ്യാലറികളില്‍ ഇരുന്ന് മത്സരങ്ങള്‍ കാണാനുള്ള അവസരവും സീസണ്‍ പാസിലൂടെ ആരാധകര്‍ക്ക് ലഭിക്കും. ഇതിന് പുറമെ ഫസ്റ്റ് ടീം പരിശീലന സെഷനുകള്‍ കാണാനുള്ള അവസരവുമുണ്ട്. മത്സര ദിവസങ്ങളില്‍ സ്‌റ്റേഡിയത്തിലേക്ക് സൗകര്യപ്രദമായ പ്രവേശനത്തിനും പുറത്തുകടക്കലിനും സീസണ്‍ ടിക്കറ്റ് പ്രയോജനപ്പെടുത്താം. കൂടാതെ ഭാഗ്യശാലികളായ സീസണ്‍ ടിക്കറ്റ് ഉടമകള്‍ക്ക് താരങ്ങളെ നേരിട്ട് കാണാനും, താരങ്ങള്‍ ഒപ്പിട്ട ക്ലബ്ബിന്റെ ജഴ്‌സികള്‍ സ്വന്തമാക്കാനും, ടീമിനൊപ്പം ആവേശകരമായ മത്സരങ്ങളില്‍ പങ്കെടുക്കാനും അവസരമുണ്ടാവും. ഹീറോ ഐഎസ്എല്‍ 2022/23ന്റെ ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിയെയാണ്  കേരള ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്.