Agricultural

കപ്പ കൃഷി ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ടത്

17 October 2022 , 12:24 PM

 

കപ്പ കൃഷി ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ടത്  

1.കപ്പത്തണ്ട് ചുവടറ്റം രണ്ട് ,മൂന്നിടത്ത് വരഞ്ഞശേഷം മണ്ണിൽ അൽപ്പം ചരിച്ചു നടുക.

വരഞ്ഞ ഭാഗം മണ്ണിനടിയിലാവണം കൂടുതൽ വിളവ് കിട്ടും...

2. കപ്പത്തടങ്ങളുടെ ഇടയിൽ മഞ്ഞൾ നട്ടാൽ എലി ശല്യം കുറയും

3. കപ്പ ചുവട്ടിൽ തലമുടി വിതറുക എലി വരികയില്ല.

4. കപ്പ കിഴങ്ങ് 4 ദിവസമെങ്കിലും കേടുകൂടാതെയിരിക്കാൻ കമ്പിൽ നിന്ന് കിഴങ്ങ് വെട്ടിമാറ്റാതിരിക്കുക.

5. കപ്പ കിഴങ്ങ് ചികരിച്ചോറിൽ പുതച്ചിരുന്നാൽ 15 ദിവസം വരെ കേടുകൂടാതെയിരിക്കും വിദൂര സ്ഥലങ്ങളിലേക്ക് കൊണ്ടു പോകാനും പറ്റും ...

6.കപ്പയ്ക്ക് പച്ച ചാണകം അരുത് കയ്പ് രസം ഉണ്ടാവും.

7.കപ്പത്തടത്തിൽ ചാരവും കല്ലുപ്പും കൊത്തിച്ചേർക്കുക " സുന്ദരൻ " കപ്പ കിഴങ്ങുകൾ കിട്ടും....

8. കപ്പ മൂപ്പെത്തിയാൽ കമ്പിലെ ഇലകൾ 75% കൊഴിഞ്ഞു പോകും.

9.കപ്പ കമ്പിലെ കായ്കൾ നന്നായി മൂത്തു തുടങ്ങിയാൽ കപ്പ പറിക്കാനായി എന്ന് അനുമാനിക്കാം ....

10. കപ്പത്തടത്തിലെ മണ്ണ് അൽപ്പം നീക്കി കപ്പ കിഴങ്ങ് പെരുവിരൽ കൊണ്ട് പ്രസ് ചെയ്യുക. തൊലി സ്ലിപ്പ് ആയി പോയാൽ പറ്റച്ചെടുക്കാനായീ എന്ന് സാരം.

 

11. ഷുഗർ കപ്പക്ക് തീരെ രുചിയേ ഇല്ല. ആയതിനാൽ വ്യാവസായികാടിസ്ഥാനത്തിൽ ആരും കൃഷി ചെയ്യുന്നില്ല.

12. ഇല കുരുടിക്കാത്ത രണ്ട് ഇനം കപ്പകൾ തിരുവന്തപുരം കിഴങ്ങുവിള ഗവേഷണ കേന്ദ്രം പുറത്തിറക്കിയിരിക്കുന്നു. സ്വർണ്ണ ,രക്ഷ എന്നീ പേരുകളിൽ ഇവ അറിയപ്പെടുന്നു.

20. ഉണങ്ങിയ ചാണകപ്പൊടി, കോഴി വളം, ചാരം ഇവ മതി കപ്പയുടെ നല്ല വിളവിന്.''

(വിവരങ്ങൾക്ക്കടപ്പാട്: സുന്ദരൻ മുക്കം, കോഴിക്കോട്)