News

11കാരന് പീഡനം; യൂത്ത് കോൺഗ്രസ് നേതാവിനെ പുറത്താക്കി

28 December 2022 , 11:26 AM

 

 

 

ക​ണ്ണൂ​ർ: ​ 11കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ  അ​റ​സ്റ്റി​ലാ​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സു​നീ​ഷി​നെ സം​ഘ​ട​ന​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ദീ​പ് ജെ​യിം​സാ​ണ് സു​നീ​ഷി​നെ യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യി അ​റി​യി​ച്ച​ത്. പ​തി​നൊ​ന്നു​കാ​ര​നെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ​യ്യ​ന്നൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന.​സെ​ക്ര​ട്ട​റി പെ​രു​മ്പ താ​യ​ത്തു​വ​യ​ലി​ലെ സു​നീ​ഷി​നെ (37) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ​ മാ​സം 22-നാ​യി​രു​ന്നു പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. പ​യ്യ​ന്നൂ​ർ സ്വദേശിയായ കു​ട്ടി​യെ​യാ​ണ് ഇ​യാ​ള്‍ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. കു​ട്ടി വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് തി​ങ്ക​ളാ​ഴ്ച​യാ​ണ് ര​ക്ഷി​താ​ക്ക​ൾ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തുന്നു തുടർന്നാണ് നടപടി.