News

കണ്ണൂർ തോണി അപകടം, മരണം മൂന്നായി

27 September 2022 , 8:53 AM

 

 

കണ്ണൂർ: അത്താഴക്കുന്നിൽ തോണി മറിഞ്ഞുണ്ടായ അപകടത്തിൽ മരണം മൂന്നായി. തോണി മറിഞ്ഞ് കാണാതായ അത്താഴക്കുന്നിലെ കെ.സഹദിന്റെ മൃതദേഹവും കണ്ടെത്തി.വള്ളുവൻ കടവ് ഭാഗത്ത് കരയോട് ചേർന്ന് മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.തോണി മറിഞ്ഞ് കാണാതായ രണ്ട് പേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. അത്താഴക്കുന്ന് സ്വദേശികളായ റമീസ്,അഷ്‌കര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയിരുന്നത്. പുല്ലുപ്പിക്കടവിൽ കഴിഞ്ഞ ദിവസം രാത്രിയാണ് തോണി മറിഞ്ഞ് യുവാക്കൾ അപകടത്തിൽപ്പെട്ടത്.