Entertainment

കത്തനാരാകാൻ ജയസൂര്യ 24 ന് എത്തും

10 April 2023 , 9:52 AM

 

ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം കത്തനാറിന്റെ ചിത്രീകരണം തുടങ്ങി. ഏപ്രില്‍ 24ന് ജയസൂര്യ ജോയിന്‍ ചെയ്യും.നാലു ഷെഡ്യൂളുകളിലായി 170 ദിവസത്തെ ചിത്രീകരണമാണ് പ്‌ളാന്‍ ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍നിന്നുള്ള താരങ്ങള്‍ അഭിനയിക്കുന്നുണ്ട്. ഏഴു ഭാഷകളില്‍ ബിഗ് ബഡ്ജറ്രില്‍ ഒരുങ്ങുന്ന കത്തനാര്‍ ശ്രീ ഗോകുലം മുവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മ്മാണം. മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായിരിക്കും. ചരിത്രത്തിന്റെ താളുകളില്‍ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള ഫാന്റസി കഥയാണ് കടമറ്റത്തു കത്തനാര്‍ .കത്തനാറുടെ ബാല്യം മുതലുള്ള ജീവിതം ചിത്രം പറയുന്നുണ്ട്.