Agricultural

ഏറെ ലാഭകരം മുല്ലപ്പൂവ് കൃഷി

09 October 2022 , 12:45 PM

 

കേരളത്തിൽ ഏറ്റവും ലാഭകരമായി ചെയ്യാവുന്നതാണ് മുല്ലപ്പൂവ് കൃഷി. വിവാഹം, ആഘോഷങ്ങൾ എന്നിവയ്ക്ക് മുല്ലപ്പൂവ് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. പതിവായി മുല്ലപ്പൂ ചൂടുന്നവരും , ചൂടാൻ താത്പര്യപ്പെടുന്നവരും  നമുക്കിടയിൽ ഏറെയുണ്ട്.  കേരളത്തിലെ കാലാവസ്ഥ മുല്ലപ്പൂകൃഷിയ്ക്ക്  അനുകൂലമാണ്.

നല്ല നീർവാഴ്ചയുള്ളതും ധാരാളം സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലമാണ്  ഏറ്റവും അഭികാമ്യം മണ്ണിലാണെങ്കിൽ നാലടി അകലത്തിലും ഒന്നരയടി താഴ്ചയിലും കുഴിയെടുത്ത്  അതിൽ ചാണകം,എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് തുടങ്ങിയവയെല്ലാം ചേർത്ത കമ്പോസ്റ്റിട്ട് തൈ നടാം  . ഗ്രോബാഗിലാണെങ്കിലും അങ്ങനെതന്നെ. നടാൻ  വേരുപിടിപ്പിച്ച കമ്പുകൾ ഉപയോഗിക്കാം. ജൂൺ - ജൂലായ് മാസങ്ങൾ  തൈകൾ  നടാൻ  അനുയോജ്യമാണ് . ഒന്നിടവിട്ട മാസങ്ങളിൽ തടത്തിൽ വളക്കൂട്ടുകൾ കുറേശ്ശെ  ഇട്ടുകൊടുത്തുകൊണ്ടിരിക്കുന്നതും മികച്ച വിളവ് ലഭിക്കാൻ ഉത്തമമാണ്. കൂടുതൽ പൂക്കൾ ലഭിക്കാനും ചെടികൾ പടർന്നു പന്തലിക്കാതിരിക്കാനും ചെടിയുടെ ചുവട്ടിൽനിന്ന് 45 സെ . മീ . ഉയരത്തിൽ ശാഖകൾ മുറിച്ചു  നീക്കണം. ചെടി നട്ട് 8 മാസം കഴിയുമ്പോൾ അത് പൂക്കാൻ തുടങ്ങും. നല്ല രീതിയിലുള്ള പരിചരണം നൽകുകയാണെങ്കിൽ ധാരാളം പൂക്കൾ നൽകുന്ന  ഒരു ചെടിയാണ് മുല്ല. സ്ഥലമുള്ളവരാണെങ്കിൽ കൃഷിയിടത്തിൽ ഒരു അഞ്ചു സെൻറ് സ്ഥലം മുല്ലകൃഷിക്കായി ഉപയോഗപ്പെടുത്താം. പഞ്ചായത്ത്- കൃഷിഭവനുകൾ വഴി മുല്ലകൃഷിക്ക് താല്പര്യമുള്ളവർക്ക് സംരഭ സഹായപദ്ധതികൾ  ഉണ്ട്. ഒരു സ്വയംതൊഴിൽ വരുമാനപദ്ധതിയായും മുല്ലകൃഷിയെ ഉപയോഗപ്പെടുത്താവുന്നതാണ്. സ്ഥലപരിമിതിയുള്ളവർക്ക് സ്വന്തം ആവശ്യത്തിനുള്ള മുല്ലപ്പൂവ് വീട്ടുമുറ്റത്തു തന്നെ ഉണ്ടാക്കുകയുമാവാം.