Entertainment

'ഒരു നല്ല ആണിന് ഒരു സ്ത്രീ മാത്രമേ വേണ്ടൂ': ഭാമയും അരുണും വേര്‍പിരിയുന്നോ? ഞെട്ടലില്‍ ആരാധകര്‍!!!

Laavanya Lal

20 January 2023 , 10:05 PM

 




ആരാധകരെ ഞെട്ടിച്ച് പുതിയ ഒരു താരവിവാഹമോചനം എന്ന തരത്തില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നു. മലയാളികളുടെ പ്രിയപ്പെട്ട നടി ഭാമ വിവാഹമോചിതയാകുന്നുവെന്നാണ് വിവരം. ഭാമ തന്‍െ്‌റ ഫേസ്ബുക്കിലൂടെയാണ് ആരാധകര്‍ക്ക് സൂചന നല്‍കിയിരിക്കുന്നത്. 2020 ജനുവരി 30ന് ആയിരുന്നു ഭാമയുടെ വിവാഹം. അരുണ്‍ ആണ് ഭാമയുടെ ഭര്‍ത്താവ്. കുറച്ച് കാലമായി ഭാമ പങ്കിടുന്ന ചിത്രങ്ങളില്‍ അരുണ്‍ എത്താത്തതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഭാമ അരുണുമായി വേര്‍പിരിഞ്ഞാണോ താമസം. ചിത്രങ്ങളില്‍ എന്തുകൊണ്ട് അരുണ്‍ എത്തുന്നില്ല എന്നും ആരാധകര്‍ കമന്റുകളിലൂടെ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. എന്നാല്‍ ഇതേകുറിച്ച് നടി പ്രതികരിച്ചതുമില്ല. കഴിഞ്ഞ ദിവസം നടിയുടെ പ്രൊഫൈലില്‍ നിന്നും അരുണിന്റെ എല്ലാ ചിത്രങ്ങളും താരം റിമൂവ് ആക്കിയിരുന്നു. ഇപ്പോഴിതാ നടിയുടെ ഒരു പുതിയ ചിത്രവും കാപ്ഷനുമാണ് ശ്രദ്ധ നേടുന്നത്. ഒരു നല്ല ആണിന് ഒരു സ്ത്രീ മാത്രമേ വേണ്ടൂ എന്ന് നന്നായി അറിയാം എന്നാണ് ഭാമ കുറിച്ചത്. പിന്നാലെ നിരവധിപ്പേരാണ് കമന്റും ചോദ്യവുമായെത്തുന്നത്.

2021 മാര്‍ച്ച് 12നാണ് ഭാമയ്ക്കും അരുണിനും പെണ്‍കുഞ്ഞ് ജനിക്കുന്നത്.  ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് നടി മലയാളികളുടെ മുന്നില്‍ എത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നടി തിളങ്ങി. വിവാഹത്തോടെ സിനിമാമേഖലയില്‍ നിന്ന വിട്ടുനിന്ന താരം ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്.