News

ഭക്ഷണമേതായാലും മനുഷ്യൻ നന്നായാൽ മതി'; പഴയിടത്തെ ആക്ഷേപിക്കുന്നത് കപട പുരോഗമനവാദികളും വിപ്ലവ വായാടികളും : എം വി ജയരാജൻ

10 January 2023 , 7:51 AM

 

 

കണ്ണൂർ : സ്കൂൾ കലോത്സവ ഭക്ഷണ വിവാദത്തിൽ പ്രതികരണവുമായി സിപിഎം നേതാവും പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജൻ. 

 

സ്‌കൂൾ കലോത്സവ ഭക്ഷണത്തിൽ വർഗീയവിഷം കലർത്താൻ നോക്കിയ നോക്കിയ കാട്ടാളന്മാരേ, നിങ്ങൾക്ക് കേരളം മാപ്പുനൽകില്ല എന്ന് എം വി ജയരാജൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 

 

നാളിതുവരെ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രുചികരമായ ഭക്ഷണം നൽകിവന്നത് പഴയിടം മോഹനൻ നമ്പൂതിരിയാണ്. ഒരാപേക്ഷപവും ഇതുവരെ അദ്ദേഹം ഉണ്ടാക്കിയില്ല.

 

 പഴയിടത്തെ ആക്ഷേപിക്കുന്നവരിൽ വർഗീയവാദികൾ മാത്രമല്ല, കപട പുരോഗമനവാദികളും വിപ്ലവവായാടികളുമുണ്ടെന്നും എംവി ജയരാജൻ ഫെയ്സ്ബുക്കിൽ കുറിച്ചു.