31 March 2023 , 4:25 PM
ധോണി ഇന്ന് കളിച്ചേക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍
അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മില്‍ ഏറ്റുമുട്ടും.
രാത്രി 7.30ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. രണ്ട് മാസത്തോളം നീണ്ടു നില്ക്കുന്ന ക്രിക്കറ്റ് പൂരത്തിനാണ് ഇതോടെ കൊടിയേറുന്നത്. പത്ത് ടീമുകളാണ് കിരീടത്തിനായി പോരാടുന്നത്. പന്ത്രണ്ട് വേദികളിലായി 74 മത്സരങ്ങള്‍ നടക്കും.
നിരവധി പ്രത്യേകതളോടെയാണ് പുതിയ സീസണ് തുടക്കമാകുന്നത്. ഇടവേളയ്ക്ക് ശേഷം മത്സരങ്ങള്‍ ഹോം എവേ രീതിയിലേക്ക് മാറുന്നതും ഇംപാക്ട് പ്ലെയര്‍ നിയമം ഐപിഎല്ലില്‍ ആദ്യമായി അവതരിപ്പിക്കപ്പെടുന്നതും ഈ തവണത്തെ പ്രത്യേകതകളാണ്. കളിയുടെ ഗതിക്ക് അനുസരിച്ച് ഒരു കളിക്കാരനെ മാറ്റിയിറക്കാമെന്നതാണ് ഇംപാക്ട് പ്ലെയര്‍ നിയമം. പതിവിന് വിപരീതമായി ടോസിന് ശേഷമായിരിക്കും ഇത്തവണ ടീമുകള്‍ അന്തിമ ഇലവനെ പ്രഖ്യാപിക്കുക. പകരക്കാരന്റെ പേരും ആ സമയത്ത് നല്‍കണം. വൈഡും നോബോളും ഡി.ആര്.എസ് പരിധിയില്‍ വരുന്നു എന്നതും പ്രത്യേകതകളിലൊന്നാണ്.
കന്നി സീസണില്‍ കിരീടം നേടിയ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സുമാണ് ആദ്യ പോരില്‍ ഏറ്റുമുട്ടുന്നത്. ഗുജറാത്തിനെ ഹാര്‍ദിക് പാണ്ഡ്യയും ചെന്നൈയെ മുന്‍ ഇന്ത്യന്‍ നായകന് ധോണിയും നയിക്കും. പരിക്കിന്റെ പിടിയിലായ ധോണി ഇന്ന് കളിച്ചേക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ധോണിയുടെ അഭാവത്തില്‍ ആരാകും ചെന്നൈയെ നയിക്കുക എന്നതും ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ആരാധകര്‍ നോക്കിയിരിക്കുന്നത്. ബെന്‍ സ്റ്റോക്ക്സ്, രവീന്ദ്ര ജഡേജ, ഋതുരാജ് ഗെയ്ക്വാദ് എന്നിവര്‍ക്കായിരിക്കും അങ്ങനെയെങ്കില്‍ നായകനാവാന്‍ സാധ്യത.
24 September 2023 , 2:14 PM
24 September 2023 , 2:02 PM
24 September 2023 , 10:47 AM
23 September 2023 , 8:48 PM
Comments
RELATED STORIES
ബെംഗളൂരു എഫ്സിയെ മുട്ടുകുത്തിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയാഘോഷം
21 September 2023 , 9:43 PM
രാജപ്രമുഖൻ ട്രോഫി നടുഭാഗം ചുണ്ടന്
03 July 2023 , 6:16 PM
ചമ്പക്കുളം മൂലം വള്ളംകളി ഇന്ന്
03 July 2023 , 7:20 AM
ചമ്പക്കുളം മൂലം വള്ളംകളി നാളെ: ജലോത്സവ പ്രേമികള്‍ ആലപ്പുഴയിലേയ്ക്ക്
02 July 2023 , 7:34 AM
ലോകകപ്പിന് യോഗ്യത നേടാതെ വെസ്റ്റ് ഇൻഡീസ് പുറത്ത്
01 July 2023 , 7:05 PM
ചാമ്പ്യൻസ്ലീഗ് ഫൈനൽ : മാഞ്ചസ്റ്റർ സിറ്റിക്ക് ആദ്യ കിരീടം
11 June 2023 , 4:38 PM