23 April 2023 , 7:31 PM
മുബൈ: ഐപിഎൽ 16ാം സീസണിലെ ഫൈനൽ പോരാട്ടത്തിന്റേയും ഒന്ന്, രണ്ട് ക്വാളിഫയർ, എലിമിനേറ്റർ പോരാട്ടങ്ങളുടേയും വേദികൾ പ്രഖ്യാപിച്ച് ബിസിസിഐ. മെയ് 23 മുതൽ 28 വരെയുള്ള ദിവസങ്ങളിലാണ് പ്ലേ ഓഫ് മത്സരങ്ങൾ.
ഐപിഎൽ ഫൈനൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അരങ്ങേറും. രണ്ടാം ക്വാളിഫയർ പോരാട്ടവും അഹമ്മദാബാദിൽ തന്നെ നടക്കും.
ഒന്നാം ക്വാളിഫയർ, എലിമിനേറ്റർ പോരാട്ടങ്ങൾ ചെന്നൈയിൽ അരങ്ങേറും. ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് പോരാട്ടങ്ങൾ.
മെയ് 23നാണ് ഒന്നാം ക്വാളിഫയർ പോരാട്ടം. 24ന് എലിമിനേറ്റർ പോരാട്ടവും നടക്കും. രണ്ടാം ക്വാളിഫയർ പോരാട്ടം 26നും ഫൈനൽ 28നും അരങ്ങേറും.
ഇത്തവണത്തെ ഉദ്ഘാടന മത്സരത്തിനും വേദിയായത് അഹമ്മദാബാദാണ്. കഴിഞ്ഞ സീസണിലും ഫൈനൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തന്നെയായിരുന്നു.
24 September 2023 , 2:14 PM
24 September 2023 , 2:02 PM
24 September 2023 , 10:47 AM
23 September 2023 , 8:48 PM
Comments
RELATED STORIES
ബെംഗളൂരു എഫ്സിയെ മുട്ടുകുത്തിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയാഘോഷം
21 September 2023 , 9:43 PM
രാജപ്രമുഖൻ ട്രോഫി നടുഭാഗം ചുണ്ടന്
03 July 2023 , 6:16 PM
ചമ്പക്കുളം മൂലം വള്ളംകളി ഇന്ന്
03 July 2023 , 7:20 AM
ചമ്പക്കുളം മൂലം വള്ളംകളി നാളെ: ജലോത്സവ പ്രേമികള്‍ ആലപ്പുഴയിലേയ്ക്ക്
02 July 2023 , 7:34 AM
ലോകകപ്പിന് യോഗ്യത നേടാതെ വെസ്റ്റ് ഇൻഡീസ് പുറത്ത്
01 July 2023 , 7:05 PM
ചാമ്പ്യൻസ്ലീഗ് ഫൈനൽ : മാഞ്ചസ്റ്റർ സിറ്റിക്ക് ആദ്യ കിരീടം
11 June 2023 , 4:38 PM