News

ഇന്നസെൻ്റിൻ്റെ സംസ്കാരം നാളെ

27 March 2023 , 8:40 AM

 

 

കൊച്ചി: ഇന്നലെ രാത്രി അന്തരിച്ച പ്രശസ്ത നടൻ ഇന്നസെൻറിൻ്റെ  മൃതദേഹം ഇന്ന് രാവിലെ എട്ടുമുതല്‍ 11വരെ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 

തുടര്‍ന്ന് ഇരിങ്ങാലക്കുട ടൗണ്‍ഹാളിലേക്ക് കൊണ്ടുപോകും. ശേഷം അദ്ദേഹത്തിന്റെ വീടായ ‘പാര്‍പ്പിട’ത്തിലെത്തിക്കും. 

ചൊവ്വ രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ സംസ്കരിക്കും.