News

ഇന്നസെൻ്റിൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

26 March 2023 , 9:16 AM

 

 

 കൊച്ചി : ലേക് ഷോർ  ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ഇന്നസെൻ്റിൻ്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്.

ഗുരുതരമായ രോഗാവസ്ഥ പ്രകടമാണെന്നും അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും  അനുകൂല നിലയിലല്ലെന്നും ഇന്ന് രാവിലെ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു.

മെഡിക്കൽ സംഘത്തിൻ്റെ സൂക്ഷ്മ നിരീക്ഷണത്തിൽ എക്മോ സപ്പോർട്ടിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.