News

സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് - കടന്നപ്പള്ളി രാമചന്ദ്രൻ എം എൽ എ വിജയികൾക്ക് സമ്മാന വിതരണം നടത്തി

12 December 2022 , 9:33 PM

 

 കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് കണ്ണൂർ ജില്ലയിൽ നടത്തിയ സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ എം എൽ എ കടന്നപ്പള്ളി രാമചന്ദ്രൻ വിതരണം ചെയ്തു. ഗവ. ടി ടി ഐ ഫോർ മെൻ കണ്ണൂരിൽ നടന്ന ചടങ്ങിൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ പങ്കെടുത്തു.  മൂവായിരം രൂപ, രണ്ടായിരം രൂപ, ആയിരം രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുമാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കു നൽകിയത്. കയനി യു പി സ്കൂൾ മട്ടന്നൂരിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ശ്രീലക്ഷ്മിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മൂത്തേടത്ത് എച്ച് എസ് എസ് തളിപ്പറമ്പയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി വൈക്ഷ്ണവി ലതീഷ് രണ്ടാം സ്ഥാനവും എ കെ ജി എസ് ജി എച്ച് എസ് എസ് പെരളശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി അമൽദേവ് പി വി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.