Sports

ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 67 റൺസ് വിജയം

10 January 2023 , 7:44 PM

 

 

ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 67 റൺസ് വിജയം. ഇന്ത്യ ഉയർത്തിയ 374 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സന്ദർശകർക്ക് എട്ട്  വിക്കറ്റ് നഷ്ടത്തിൽ 306 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

 

ലങ്കയ്ക്കായി ദസൂൺ ശനക 88 ബോളിൽ പുറത്താകാതെ 108 റൺസെടുത്തു.

 

നിസ്സങ്ക 72, ഡിസിൽവ 47 എന്നിവരും തിളങ്ങി.

 

ഇന്ത്യയ്ക്കായി ഉമ്രാൻ മാലിക്ക് എട്ടോവറിൽ 57 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.

 

തുടക്കത്തിലേ ലങ്കയെ വിറപ്പിച്ച സിറാജ് ഏഴ് ഓവറിൽ 30 റൺസ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി.

 

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിരാട് കോലിയുടെ സെഞ്ച്വറിക്കരുത്തിലാണ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 373 റൺസെടുത്തത്.

 

കോലി 87 പന്തിൽ 113 റൺസെടുത്തു. 

 

ഇന്ത്യയ്ക്കായി ക്യാപ്റ്റൻ രോഹിത് ശർമ്മ 83 (67), ശുഭ്മാൻ ഗിൽ 70 (60 ) എന്നിവരും തിളങ്ങി.