Sports

മഴ ഭീഷണിയിൽ ഇന്ത്യ-ന്യൂസിലാൻഡ് ടി20 പരമ്പരക്ക് ഇന്ന് തുടക്കം

18 November 2022 , 9:18 AM

 

വെല്ലിംഗ്ടൺ: ഇന്ത്യ-ന്യൂസിലാൻഡ് ടി20 പരമ്പരക്ക് ഇന്ന് തുടക്കം. അടുത്ത ലോകകപ്പിന് വേണ്ടിയുള്ള ഒരുക്കം കൂടിയാണ് ഇന്ത്യ ഇന്ന് ആരംഭിക്കുന്നത്. ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള യുവനിരയാണ് ന്യൂസിലാൻഡിനെതിരെ ഇറങ്ങുന്നത്. ഉച്ചയ്ക്ക് 12 മണി മുതൽ വെല്ലിംഗ്ടണിലാണ് മത്സരംലോകകപ്പിൽ സെമി ഫൈനലിൽ പുറത്തായ ടീമുകളാണ് ഇന്ത്യയും ന്യൂസിലാൻഡും. പാക്കിസ്ഥാനോട് പരാജയപ്പെട്ടാണ് കിവീസ് ലോകകപ്പിൽ നിന്ന് പുറത്തായത്. ഇന്ത്യയാകട്ടെ ഇംഗ്ലണ്ടിനോടും പരാജയപ്പെട്ടു. ലോകകപ്പിൽ പങ്കെടുത്ത മുതിർന്ന താരങ്ങളെയൊക്കെ ഒഴിവാക്കിയാണ് ന്യൂസിലാൻഡ് പര്യടനത്തിനായി ഇന്ത്യ പോയത്.രോഹിത് ശർമ, വിരാട് കോഹ്ലി, കെഎൽ രാഹുൽ തുടങ്ങിയവരൊന്നും ഇന്ത്യൻ നിരയിൽ ഇല്ല. മലയാളി താരം സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശുഭ്മാൻ ഗിൽ തുടങ്ങിയ താരങ്ങൾക്ക് ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കാനുള്ള അവസരം കൂടിയാണ് ന്യുസിലാൻഡ് പര്യടനം. അതേസമയം മത്സരത്തിന് മഴ ഭീഷണിയാകുന്നുവെന്നാണ് റിപ്പോർട്ടുകൾ.