Tourism

കള്ളിപ്പാറ മലനിരകൾക്ക് നിറച്ചാർത്തേകി നീലക്കുറിഞ്ഞി വസന്തം

14 October 2022 , 2:51 PM

 

ഇടുക്കി: ശാന്തൻപാറ, കള്ളിപ്പാറ മലനിരകൾക്ക് നിറച്ചാർത്തേകി നീലക്കുറിഞ്ഞി വസന്തം.  കള്ളിപ്പാറ മലനിരകൾ തമിഴ്‍നാടുമായി അതിർത്തി പങ്കിടുന്ന മേഖലകൂടിയാണ്. 

നീലക്കുറിഞ്ഞിയുടെ സൗന്ദര്യം ആസ്വദിക്കാൻ ഇവിടേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്.  ശാന്തൻപാറയിൽ നിന്നും മൂന്നാർ ‑തേക്കടി സംസ്ഥാന പാതയിലൂടെ ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ കള്ളിപ്പാറയിലേക്ക് എത്താം. ഇവിടെ നിന്നും ഒന്നര കിലോമീറ്റർ മലകയറിയാൽ അഞ്ച് ഏക്കറോളം വ്യാപിച്ചു കിടക്കുന്ന നീലക്കുറിഞ്ഞി  ദൃശ്യമാകും. ഒപ്പം അതിർത്തി മലനിരകളായ ചതുരംഗപ്പാറയും കാറ്റാടിപ്പാറയും മനോഹര കാഴ്ചകളാണ്. കള്ളിപ്പാറയിൽ നിന്നും ഓഫ് റോഡ് ജീപ്പ് സഫാരിയും ഇപ്പോൾ ഒരുക്കിയിട്ടുണ്ട്.