health

ആലിംഗനം പലതരം: ഗുണങ്ങളോ അതിലേറെ

Lavanya

05 November 2022 , 2:08 PM

 

നാം ഒരു വ്യക്തിയെ അവരുടെ മനസിലേയ്ക്ക് സ്വീകരിക്കപ്പെടുന്നത് കെട്ടിപ്പിടിക്കല്‍ അഥവാ ആലിംഗനത്തിലൂടെയാണ്. സ്‌നേഹത്തിന്റെയും പ്രേമത്തിന്റെയുമെല്ലാം ഒരു പ്രകടനമാണ് ആലിംഗനം ചെയ്യുന്നത്, അഥവാ ഒന്നു കെട്ടിപ്പിടിയ്ക്കുന്നത്. ഇതെന്തായാലും ആലിംഗനത്തിനും ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. ആലിംഗനത്തിന്റെ ആരോഗ്യഗുണങ്ങള്‍ എന്തെല്ലാമെന്നറിയൂ.

 

  • ആലിംഗനം ചെയ്യുന്നത് ഹൃദയത്തിനു നല്ലതാണ്.
  • നിങ്ങളുടെ മനസിന്റെ ഭയമകറ്റാന്‍, മനസിന് സുരക്ഷിതത്വവും ശാന്തിയും പ്രദാനം ചെയ്യാന്‍ ആലിംഗനത്തിനു കഴിയും.
  • ഹൃദയമിടിപ്പു കൂടും. രക്തപ്രവാഹം വര്‍ധിയ്ക്കും. ഹൃദയത്തിന്റെ മസിലുകള്‍ കൂടുതല്‍ ശക്തിപ്പെടും.
  • ഹൈ ബിപി കുറയ്ക്കാന്‍ ഒരു കെട്ടിപ്പിടിത്തത്തിനു കഴിയും. ഈ വഴി പരീക്ഷിച്ചു നോക്കൂ. ആലിംഗനത്തിലൂടെ നിങ്ങളുടെ സ്ട്രസ്, ടെന്‍ഷന്‍ എന്നിവയെല്ലാം കുറയും. ഇത് പല അസുഖങ്ങളും ഇല്ലാതാക്കും.
  • ആലിംഗനം തലച്ചോറിനെ സ്വാധീനിയ്ക്കുന്നു. ഇത് നിങ്ങളിലെ പൊസറ്റീവിറ്റിയെ വര്‍ധിപ്പിയ്ക്കും. 
  • ഇത് ശരീരത്തിലെ ഓക്‌സിടോസിന്‍ തോത് വര്‍ധിപ്പിയ്ക്കും.
  • മോശം മൂഡു മാറ്റും. 
  • വിഷാദമകറ്റും.
  • സന്തോഷവും ഊര്‍ജവും ലഭിയ്ക്കും. ആലിംഗനത്തിലൂടെ സെറാട്ടോനില്‍ തോത് വര്‍ധിയ്ക്കുന്നതാണ് കാരണം.
  • നിങ്ങളിലെ കലുഷിതമായ മനസിനെ ശാന്തമാക്കാന്‍ ഒരു ആലിംഗനത്തിനു കഴിയും. ആലിംഗനം മസിലുകളെ അയയ്ക്കന്നു. ശരീരവേദന കുറയാന്‍ ഇത് സഹായിക്കും. നാഡീവ്യവസ്ഥയുടെ ബാലന്‍സിന് ആലിംഗനം സഹായിക്കും.
  • രോഗശാന്തിയ്ക്കും ആലിംഗനം സഹായിക്കും. ഇത് നമ്മോടുള്ള മറ്റൊരാളുടെ കരുതലാണ് കാണിയ്ക്കുന്നത്. മനസിനേയും ഇതുവഴി ശരീരത്തേയും ഇതു സുഖപ്പെടുത്തും.
  • ആത്മവിശ്വാസം വര്‍ധിപ്പിയ്ക്കാനും ആലിംഗനത്തിനു കഴിയും.