15 January 2023 , 8:20 PM
തിരുവനന്തപുരം: ഏകദിനത്തിലെ ഏറ്റവും വലിയ മാർജിനിലെ ജയവുമായി ചരിത്രം കുറിച്ച് ഇന്ത്യ.
ഇന്ത്യ ഉയർത്തിയ 391 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക കാര്യമായി ചെറുത്ത് നില്ക്കാതെ കാര്യവട്ടത്ത് കീഴടങ്ങി.
73 റൺസിന് പുറത്തായതോടെ ഇന്ത്യയ്ക്ക് 317 റൺസിൻ്റെ പടുകൂറ്റൻ ജയം.
19 റൺസെടുത്ത നുവാനിഡോ ഫെർണാണ്ടോയാണ് ലങ്കയുടെ ടോപ്പ് സ്കോറർ.
ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് 30 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമിയും കുൽദീപ് യാദവും രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.
നേരത്തേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ആതിഥേയർ മുൻ ക്യാപ്റ്റൻ വിരാട് കോഹ് ലിയുടേയും, ശുഭ്മാൻ ഗില്ലിൻ്റേയും സെഞ്ച്വറിക്കരുത്തിലാണ് പടുകൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
കോഹ് ലി 110 ബോളില്‍ പുറത്താകാതെ 166 റണ്‍സ് നേടി. 13 ഫോറും 8 സിക്സുമാണ് കോലിയുടെ ബാറ്റില്‍ നിന്നും പിറന്നത്.
97 ബോളിൽ നിന്നാണ് ഗിൽ 116 റൺസെടുത്തത്.
ക്യാപ്റ്റൻ രോഹിത് ശർമ്മ 42, ശ്രേയസ് അയ്യർ 38 എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു.
സ്കോർ ഉയർത്താനുള്ള ശ്രമത്തിൽ കെ എൽ രാഹുൽ (7), സൂര്യകുമാർ യാദവ് (4) എന്നിവർ പുറത്തായി.
30 March 2023 , 5:10 PM
30 March 2023 , 5:05 PM
30 March 2023 , 4:57 PM
30 March 2023 , 4:50 PM
Comments
RELATED STORIES
എ ടി കെ മോഹൻ ബഗാന് ഐ എസ് എൽ കിരീടം
19 March 2023 , 12:36 AM
ലോക ക്രിക്കറ്റ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഫൈനലിൽ
13 March 2023 , 12:26 PM
മിന്നും താരം മെസി തന്നെ; 'ഫിഫ ദ ബെസ്റ്റ്' പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
28 February 2023 , 1:41 AM
സാനിയ മിര്‍സ വിരമിച്ചു
22 February 2023 , 7:50 AM
സന്തോഷ് ട്രോഫി സെമി കാണാതെ കേരളം പുറത്ത്
19 February 2023 , 6:32 PM
കനത്ത മഞ്ഞിനേയും പൊടിക്കാറ്റിനെയും അതിജീവിച്ച് ഷക്കീർ ചീരായി ഗിന്നസ് റെക്കോ..
18 February 2023 , 4:05 PM