health

ഡിപ്രഷന്‍ എങ്ങനെ മനസിലാക്കാം.... എങ്ങനെ മോചനം നേടാം

25 November 2022 , 8:19 PM

 

ജീവിതവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ സാഹചര്യങ്ങള്‍ നമ്മെ ഡിപ്രഷനീലേയ്ക്ക് തള്ളിവിടാറുണ്ട്.
പഠനം, പ്രേമ ബന്ധം, ലൈംഗിക പ്രശ്‌നങ്ങള്‍, മദ്യപാനം, പരമ്പരാഗതമായി വന്ന മാനസിക രോഗങ്ങള്‍ തുടങ്ങിയവമൂലം ഡിപ്രഷനിലേയ്ക്ക് എല്ലാം നാം കടക്കാറുണ്ട്. അതിന്‍െ്‌റ കാരണം പലപ്പോഴും സമൂഹത്തെ ഭയന്ന് ശരിയായ മാര്‍ഗനിര്‍ദ്ദേശം തേടാതെയും അനുയോജ്യമായ ചികിത്സ ലഭിക്കാത്ത്താണ്.

ബാല്യ കൗമാര പ്രായത്തിലെ ഭീതിദമായ അനുഭവങ്ങളും പീഡനങ്ങളും ബാല മനസ്സുകളില്‍ ഉണ്ടാക്കുന്ന മുറിവുകള്‍ ഭയം മൂലം അവര്‍ പറയാന്‍ മടിചെന്നു വരാം. എന്നാല്‍ ഭാവിയില്‍ ഈ അനുഭവങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അവരുടെ ജീവിതം തന്നെ ദുരിത പൂര്‍ണ്ണം ആയേക്കാം. പ്രതികൂല കാലാവസ്ഥയില്‍ മേലുദ്യോഗസ്ഥരുടെ കര്‍ക്കശ നിലപാടിലും ഉറ്റവരെ പിരിഞ്ഞു ജീവിക്കുന്നതിലെ ഏകാന്തതയും ഗള്‍ഫ് നാടുകളില്‍ കഠിന സാഹചര്യങ്ങളില്‍ ജീവിക്കുന്നവരും ഡിപ്രഷനിലേയക്ക് കടക്കാറുണ്ട്.

കുട്ടികളും യുവതീയുവാക്കളും നേരിടുന്ന പ്രശ്‌നങ്ങളില്‍  ഒന്ന് മയക്കു മരുന്നും അനിയന്ത്രിതമായി വശീകരിക്കപ്പെടുന്ന മാധ്യമങ്ങളും ആണ്. വികലമായ ലൈംഗിക തൃഷ്ണയും അക്രമ വാസനയും അവരില്‍ വളരുവാന്‍ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയ നെറ്റ്  വര്‍ക്കും പത്രം സിനിമ തുടങ്ങിയ മാധ്യമങ്ങളും അടങ്ങിയ ഈ ആഴക്കടലില്‍ പെട്ടിരിക്കുന്ന യുവതലമുറക്ക് അതില്‍ നിന്ന് രക്ഷപെടുക അത്ര എളുപ്പമല്ല.

മാനസിക പ്രശ്‌നം ഉണ്ടെന്നു ഒരു വ്യക്തി സ്വയം തിരിച്ചറിഞ്ഞാല്‍ തന്നെ പ്രശ്‌നപരിഹാരത്തിനു ഒരു വഴിത്തിരിവാകും.
കോപം, ഭയം, നഷ്ടപ്പെട്ടതിനെയോര്‍ത്തു ചിന്ത, കുറ്റം ചെയ്‌തെന്ന ചിന്ത തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ക്കും താഴെപ്പറയുന്ന മറ്റനേകം മാനസിക പ്രശ്‌നങ്ങള്‍ക്കും മരുന്ന് കഴിക്കാതെ തന്നെ സൈക്കോ തെറാപ്പി / കൌണ്‍സിലിങ്ങിലൂടെ ചികില്‍സിക്കാവുന്നതാണ്.

അവ ഏതൊക്കെ എന്ന് നോക്കാം...

  • ലൈംഗിക പ്രശ്‌നങ്ങള്‍  പരിസരബോധമില്ലാതെ ലൈംഗികാവയവങ്ങളില്‍ സ്വയം സ്പര്‍ശിക്കുക, സ്വയംഭോഗാസക്തിയും കുറ്റ ബോധവും, അമിതമായ ലൈംഗികാസക്തിയും വൈകൃതങ്ങളും, നീലച്ചിത്രങ്ങള്‍ കാണുവാനും മറ്റുമുള്ള തൃഷ്ണ.
  • ആത്മഹത്യാ പ്രവണത  ഇടയ്ക്കിടെ ആത്മഹത്യ ചെയ്യുമെന്ന് പറയുന്നശീലം
       
  • നിരാശ  ഡിപ്രഷന്‍ ഉദാസീനത അലസത
       
  • ഭയം നിഴലിനെയും ഇല്ലാത്ത ഒന്നിനെ ഉണ്ടെന്നു കരുതിയുള്ള ഭയം
  • ദാമ്പത്യ പ്രശ്‌നങ്ങള്‍
       
  • സംശയ  രോഗം
       
  • കുറ്റബോധം  പാപം ചെയ്തുവെന്നും ദൈവം പോലും ഇനി ക്ഷമിക്കില്ലെന്നുമുള്ള ചിന്ത
       
  • ബലാല്‍സംഗം ചെയ്യപ്പെട്ടതിലെ അമര്‍ഷം , നിരാശ, പക, സമൂഹത്തെ അഭിമുഖീകരിക്കാനുള്ള വെറുപ്പും ഭയവും
       
  • ആദരിക്കുകയും ബഹുമാനിക്കുകയുംചെയ്യുന്ന വ്യക്തിയില്‍ നിന്ന് അപ്രതീക്ഷിതമായി ഉണ്ടായ പെരുമാറ്റം, ലൈംഗീക പീഡന ശ്രമം.
       
  • പഠന വൈകല്യങ്ങള്‍ , വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടതും മാതാപിതാക്കളെയും കൂട്ടുകാരെയുംഅഭിമുഖീകരിക്കാനുമാകാതെ ഒളിച്ചോടുക, മദ്യത്തിലും മയക്കു മരുന്നിലും അഭയം തേടുന്ന പ്രവണത
       
  • സ്‌കൂളിലും കോളേജിലും പോകാന്‍ മടി,  റാഗിങ്ങിനെതുടര്‍ന്നുണ്ടായ മാനസിക പ്രശ്‌നങ്ങള്‍
  • അപകര്‍ഷതാ ബോധം  ഇന്‍ഫീരിയോരിട്ടി കോംപ്‌ളക്‌സ് , ഒന്നിലധികം ആളുകളെ അഭിമുഖീകരിക്കാനുള്ള ഭയം
       
  • പിടിവാശി, നിര്‍ബ്ബന്ധ ബുദ്ധി
       
  • ഉറക്കത്തില്‍ എഴുന്നേറ്റു നടക്കുക
       
  • പരിസര ബോധമില്ലാത്ത പെരുമാറ്റം  യാഥാര്‍ത്യ  ബോധം നഷ്ടപ്പെട്ട അവസ്ഥ (out of realtiy)
       
  • സ്വപ്നം കണ്ടു ഭയപ്പെടുക കരയുക
       
  • ഒറ്റക്കിരുന്നു ഓരോന്നോര്‍ത്തു കരയുക
       
  • ആരൊക്കെയോ തന്നെ പിന്തുടരുന്നെന്നും ചതിയില്‍ പെടുത്തി തന്നെ തട്ടിക്കൊണ്ടു പോകുവാനും ശ്രമിക്കുന്നുവെന്ന സംശയം
       
  • ബന്ധുക്കള്‍  എല്ലാവരും ശത്രുക്കളാണെന്നും  സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ അവസരം കാത്തിരിക്കുന്നവരാനെന്നും ഉള്ള സംശയം
       
  • പ്രേമ ബന്ധങ്ങളെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍
       
  • ജോലിയിലും ബിസിനസ്സിലും തുടര്‍ച്ചയായി ഉണ്ടാകുന്ന പരാജയം
       
  • പണം ദുരുപയോഗം ചെയ്യല്‍ , ധാരാളിത്തം,ദുര്‍വ്യയം
       
  • മോഷണ താല്പര്യം, നുണ പറയുന്ന ശീലം
       
  • മുടി പറിക്കുകയും തിന്നുകയും ചെയ്യുന്ന ശീലം,  നഖം കടിക്കുന്ന ശീലം
       
  • അമിത കോപം  ദ്വേഷ്യം മൂലം മറ്റുള്ളവരെ മര്‍ദ്ടിക്കുന്നതും കൈയില്‍ കിട്ടുന്നതെല്ലാം വലിച്ചെറിഞ്ഞു നശിപ്പിക്കുന്ന പതിവ്
       
  • ടെന്‍ഷന്‍  അസ്വസ്ഥത
       
  • ഉറക്കമില്ലായ്മ
       
    ഇങ്ങനെ മനുഷ്യന്‍ അനുഭവിക്കുന്ന മാനസിക പീഡകള്‍ നിരവധിയാണ്. ഇതിനെല്ലാം നല്ലൊരു സൈക്കോ തെറാപ്പിസ്റ്റിനെ കണ്ട് തുടക്കംതന്നെ ചികിത്സതേടിയാല്‍ ജീവിതത്തിലെ നഷ്ടങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും.