News

കാ​ട്ടാ​നയുടെ ആക്രമണത്തിൽ വീട് തകർന്ന് വീട്ടമ്മയ്ക്ക് പരിക്ക്

25 November 2022 , 9:17 AM

 

 

വ​യ​നാ​ട്: തൃ​ശ്ശി​ലേ​രി​യി​ല്‍ സി​നോ​ജി​ന്‍റെ ഭാ​ര്യ സോഫിക്കാണ് പരിക്കേറ്റത്. ഇ​വ​രെ വയനാട് ജില്ലാ ആ​ശു​പ​ത്രി​യി​ലേക്ക് മാറ്റി.

സംഭവത്തിൽ ഇവരുടെ കുട്ടിക്കും സാരമല്ലാത്ത പരിക്കേറ്റു.

 

ഇ​ന്നു പു​ല​ര്‍​ച്ചെ രണ്ടിനാണ് സം​ഭ​വം. കാട്ടാന വീടിനു മുകളിലേക്ക് തെങ്ങ് മറിച്ചിടുകയായിരുന്നു.

വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.