health

കോവിഡ് ബാധിച്ചവരിൽ ഹൃദയാഘാത നിരക്ക് വർദ്ധിക്കുന്നു

02 October 2022 , 6:55 PM

 

ആലപ്പുഴ: കോവിഡ് ബാധിതരിൽ ഹൃദയാഘാത നിരക്ക് വർദ്ധിക്കുന്നതായി സീനിയർ കാർഡിയോളജിസ്റ്റ് കെ.വേണുഗോപാൽ പറയുന്നു.  കോവിഡ് വന്നവർ ഹൃദയ ചികിത്സക്ക് വിധേയമാകണം. കോവിഡ് വന്നവരിൽ ഹൃദയമാംസപേശികൾ പ്രവർത്തനക്ഷമത കുറയുന്നതും ഹൃദയാഘാത സാദ്ധ്യത കൂട്ടുന്നു.  പ്രമേഹബാധിതരായ കോവിഡ് ബാധിച്ച ചെറുപ്പക്കാർ മതിയായ ചികിത്സ ലഭിക്കാതെ ഗുരുതരമായ ഹൃദരോഗ മൂലം മരണമടയുന്നതായും അദ്ദേഹം പറഞ്ഞു.ആലപ്പുഴ ഐ.എം.എ.ഹാളിൽ നടന്ന ഹൃദയ ദിനാചരണ പരിപാടിയുടെ ആലപ്പുഴ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കവേയാണ് ഡോ.വേണുഗോപാൽ ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ഐ.എം.എ.പ്രസിഡൻ്റ് ഡോ.ആർ മദന മോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു.