Agricultural

ചേന്ദമംഗലത്ത് അമ്പിളി മത്തൻ , ബട്ടർനട്ട് സ്ക്വാഷ് വിളവെടുപ്പ്

07 February 2023 , 7:02 AM

 

കൊച്ചി: ചേന്ദമംഗലം പഞ്ചായത്ത് കൃഷിഭവന്റെ കീഴിൽ പുതിയ ഇനം പച്ചക്കറി വിളകളായ അമ്പിളി മത്തൻ , ബട്ടർനട്ട് സ്ക്വാഷ് എന്നിവയുടെ വിളവെടുപ്പ് ഉദ്ഘാടനം പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി.സതീശൻ നിർവ്വഹിച്ചു.

  റിട്ടയേർഡ് പ്രൊഫസർ  രമേശൻ തുണ്ടത്തിലിന്റെ കൃഷിയിടത്തിൽ വിളഞ്ഞ അമ്പിളി മത്തൻ ആരെയും ആകർഷിക്കുന്നതാണ്. പുതിയ ഇനം പച്ചക്കറി ഉദ്പാദനത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്ന രമേശൻ മാഷ് ഉൾപ്പെടുന്ന പത്തംഗ പുരുഷ ഗ്രൂപ്പായ സ്നോവൈറ്റ് കൃഷി ഗ്രൂപ്പിന്റെ വിജയം കൂടിയാണ് ഈ വിളവെടുപ്പ്. പഞ്ചായത്തിലെ തന്നെ മികച്ച കർഷകരാണ് ഇവർ.

  പഞ്ചായത്തിലെ തന്നെ മറ്റൊരു മികച്ച കർഷകനായ ജയൻ കുര്യാപ്പിള്ളിയുടെ കൃഷിയിടത്തിൽ സ്വന്തം അധ്വാനത്തിൽ വിളഞ്ഞ ബട്ടർനട്ട് കൃഷിയുടെ വിളവെടുപ്പും പ്രതിപക്ഷ നേതാവ് നിർവ്വഹിച്ചു.

  ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ, വാർഡ് മെംബർ സിന്ധു മുരളി, കൃഷി അസിസ്റ്റന്റ് സിജി.ഏ.ജെ സ്നോവൈറ്റ് കൃഷി ഗ്രൂപ്പംഗങ്ങൾ , കർഷകർ എന്നിവർ പങ്കെടുത്തു.