11 March 2023 , 12:08 PM
കോഴിക്കോട്: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഇന്ന് അവസാനിക്കേണ്ട സമയപരിധിയാണ് ഈ മാസം 20ന് വൈകിട്ട് അഞ്ച് മണി വരെ നീട്ടിയത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് മുഖേന ഓൺലൈനായാണ് ഹജ്ജിന് അപേക്ഷ സമർപ്പിക്കേണ്ടത്.
കേരളത്തിൽ കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽനിന്നാണ് ഹജ്ജ് സർവീസ്. ഒരു കവറിൽ പരമാവധി നാല് മുതിർന്നവർക്കും രണ്ട് കുട്ടികൾക്കുമാണ് അവസരം. 70 വയസ്സിന് മുകളിലുള്ളവർ, 45 വയസ്സിന് മുകളിലുള്ള മഹ്റമില്ലാത്ത സ്ത്രീകൾ, ജനറൽ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് അപേക്ഷ ക്ഷണിച്ചത്. 12 വയസ്സിന് മുകളിലുള്ളവർക്കാണ് അവസരം.
ഇതുവരെ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് 18,210 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ പതിനായിരത്തോളം പേർക്ക് കവർ നമ്പർ നൽകിയിട്ടുണ്ട്. ബാക്കിയുള്ളവർക്ക് വരുംദിവസങ്ങളിൽ നൽകും.
30 March 2023 , 5:10 PM
30 March 2023 , 5:05 PM
30 March 2023 , 4:57 PM
30 March 2023 , 4:50 PM
Comments
RELATED STORIES
പുരുഷന്മാർ അംഗനമാരാകുന്ന പ്രസിദ്ധമായ കൊറ്റൻകുളങ്ങര ചമയവിളക്കിന് തുടക്കമായി
25 March 2023 , 10:21 AM
കൊടുങ്ങല്ലൂര്‍ ശ്രീകുരുംബക്കാവില്‍ ചരിത്രപ്രസിദ്ധമായ കാവുതീണ്ടല് ഇന്ന്
24 March 2023 , 5:26 AM
റംസാൻ; ശരീരവും മനസ്സും നവീകരിക്കാനുള്ള അവസരം
23 March 2023 , 12:38 PM
ചന്ദ്രപ്പിറവി കണ്ടു; കേരളത്തില്‍ റമദാൻ വ്രതാരംഭമായി
22 March 2023 , 10:09 PM
ആചാരപ്പെരുമയോടെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നാടകശാല സദ്യ
17 March 2023 , 2:04 PM
മീനമാസ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട 14 ന് തുറക്കും
12 March 2023 , 3:58 PM