business

സ്വർണ വില വീണ്ടും കുറഞ്ഞു.

22 August 2022 , 2:31 PM

 

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു.ഒരു പവൻ സ്വർണത്തിന് ഇന്ന് രാവിലെ  160 രൂപയുടെ കുറവാണ് ഉണ്ടായത്.ഉച്ചയ്ക്ക് വീണ്ടും 200 രൂപ കുറഞ്ഞു.ഇതോടെ ഇന്ന് അകെ 360 രൂപയുടെ ഇടിവാണ് ഉണ്ടായത്.ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വിപണി വില 37880 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില രാവിലെ 20 രൂപ കുറഞ്ഞിരുന്നു.ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇപ്പോഴത്തെ വിപണി വില 4735 രൂപയാണ്.ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയിലും വീണ്ടും ഇടിവ് രേഖപ്പെടുത്തി.രാവിലെ 20 രൂപ കുറഞ്ഞിരുന്നു. ഉച്ചയ്ക്ക് വീണ്ടും 20 രൂപ കുറഞ്ഞു.ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3,910 രൂപയാണ്.