News

കണ്ണൂർ സെൻട്രൽ ജയിലിലിനുള്ളിൽ കഞ്ചാവ് കുഴിച്ചിട്ട നിലയിൽ

26 October 2022 , 11:39 AM

 

കണ്ണൂര്‍ : സെന്‍ട്രല്‍ ജയിലിനുള്ളില്‍ കഞ്ചാവ് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ജയിലിലെ ഗ്യാസ് റൂമിന്നടുത്തു നിന്നാണ് ഇന്നലെ വൈകുന്നേരം 200 ഗ്രാം കഞ്ചാവ് പിടികൂടിയത്. ജീവനക്കാരുടെപരിശോധനക്കിടയില്‍ഗ്യാസ് റൂമിന്നടുത്ത് മണ്ണിളകിയ നിലയില്‍ കാണപ്പെട്ടതിനാല്‍ സിലിണ്ടര്‍ നോക്കുമ്പോഴാണ് തറയില്‍ മണ്ണിളകിയനിലയില്‍ കാണുന്നത്. ഇളകിയ മണ്ണ് മാറ്റിയപ്പോള്‍ കുഴിയില്‍ കുപ്പിയിലാക്കി ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ

പരാതിയില്‍ ടൗണ്‍ പോലീസ് കേസ്സെടുത്തു. ഒരു മാസം മുൻപ് ഇവിടേക്ക് പച്ചക്കറിയുമായി വന്ന വാഹനത്തിൽ നിന്ന് മൂന്ന് കിലോ കഞ്ചാവ് കണ്ടെത്തിയിരുന്നു. ജയിലധികൃതരുടെ അനാസ്ഥയുണ്ടായതിനാൽ സൂപ്രണ്ടിനെ സ്ഥലം മാറ്റിയിരുന്നു.