INTERNATIONAL NEWS

ഋഷി സുനക് മുതൽ പെന്നി മൊർഡൗണ്ട് വരെ, ലിസ് ട്രസിൻ്റെ പകരക്കാരനാകാൻ സാധ്യതയുള്ളവർ ആരൊക്കെ..?

Rajesh Kesavan London

23 October 2022 , 7:06 PM

 

 

അടുത്ത പ്രധാനമന്ത്രിയാകാനുള്ള സ്ഥാനാർത്ഥിത്വം ആദ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു പെന്നി മോർഡൗണ്ട്.

രാജേഷ് കേശവൻ, ലണ്ടൻ                                                                                                        

        ആഴ്ചകൾ നീണ്ട രാഷ്ട്രീയ സാമ്പത്തിക അരാജകത്വത്തിന് ശേഷമാണ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് ഒടുവിൽ സ്ഥാനമൊഴിയാൻ തീരുമാനിച്ചത്, വെറും 44 ദിവസം മാത്രം സ്ഥാനത്ത് തുടരാനേ അവർക്ക് കഴിഞ്ഞുള്ളു. കൺസർവേറ്റീവ് പാർട്ടിയുടെ 1922 ലെ കമ്മിറ്റിയുടെ ഇപ്പോഴത്തെ നേതാവ് ഗ്രഹാം ബ്രാഡുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രാജിക്കത്ത് ചാൾസ് രാജാവിന് അയച്ചതായി വ്യാഴാഴ്ച ഡൗണിംഗ് സ്ട്രീറ്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിച്ച ട്രസ് വെളിപ്പെടുത്തിയിരുന്നു. “കൺസർവേറ്റീവ് പാർട്ടി തന്നെ ഏൽപ്പിച്ച ജനവിധി തനിക്ക് നൽകാൻ കഴിയില്ല,” അവർ പറഞ്ഞു. തൻ്റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നത് വരെ  പ്രധാനമന്ത്രിയായി തുടരുമെന്നും അവർ പ്രഖ്യാപിച്ചു. അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ 28 ന് നടക്കുമെന്ന് യുകെ കൺസർവേറ്റീവ് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ആരാണ് ഭരണം ഏറ്റെടുക്കാൻ പോകുന്നതെന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനിടയിൽ, ട്രസിന് പകരക്കാരനാകാൻ സാധ്യതയുള്ള മത്സരാർത്ഥികളെ കുറിച്ച് ഇതിനകം തന്നെ ചർച്ചകൾ പുരോഗമിക്കുകയാണ്. വർഷത്തെ കൺസർവേറ്റീവ് നേതൃത്വ മത്സരത്തിൽ ട്രസിനെതിരെ മത്സരിച്ച മുൻ ധനമന്ത്രി ഋഷി സുനക് കൂടുതൽപേരും സാധ്യത കൽപ്പിക്കുന്നത് . താറുമാറായ സാമ്പത്തികരംഗം ശക്തിപ്പെടുത്തുവാൻ മുൻ ചാൻസിലർ കൂടിയായ ഋഷിക്ക് കഴിയും എന്ന് വിലയിരുത്തപ്പെടുന്നു. വിജയിച്ചാൽ ബ്രിട്ടൻ്റെ പരമോന്നത പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനായിരിക്കും സുനക്. മുൻ പ്രതിരോധ സെക്രട്ടറി മൊർഡോണ്ടിൻ്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നുണ്ട്. വർഷത്തെ കൺസർവേറ്റീവ് മത്സരത്തിൽ, ട്രസിനും സുനക്കും പിന്നിലായി മോർഡോണ്ട് മൂന്നാം സ്ഥാനത്തെത്തി. അടുത്ത പ്രധാനമന്ത്രിയാകാനുള്ള സ്ഥാനാർത്ഥിത്വം ആദ്യം ഔദ്യോഗികമായി പ്രഖ്യാപിച്ച് പെന്നി മോർഡൗണ്ട് മുന്നോട്ടുവന്നു കഴിഞ്ഞു. പൊതുസമ്മതനായ ഒരു സ്ഥാനാർത്ഥിയായി അവർ പരക്കെ വീക്ഷിക്കപ്പെടുന്നുമുണ്ട്, മൂന്ന് മാസം മുമ്പ് പുറത്താക്കപ്പെട്ടെങ്കിലും മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും മത്സരരംഗത്തെത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ആഴ്ച ആദ്യം ക്വാസി ക്വാർട്ടെങ്ങിനു പകരം ബ്രിട്ടൻ്റെ പുതിയ ധനമന്ത്രി ജെറമി ഹണ്ടിനെയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. 55 കാരനായ അദ്ദേഹത്തെ സർക്കാരിലെ ഏറ്റവും ശക്തനായ വ്യക്തിയായി കണക്കാക്കുകയും സ്ഥിരതയുള്ള ഒരു സർക്കാർ ഉണ്ടാക്കുവാൻ പ്രാപ്തനാണ് വിലയിരുത്തപ്പെടുന്നു. വിദേശകാര്യ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, സാംസ്കാരിക സെക്രട്ടറി തുടങ്ങി നിരവധി ഉന്നത സർക്കാർ പദവികൾ മുമ്പ് വഹിച്ചിട്ടുള്ളയാളുമാണ് അദ്ദേഹം.