News

മയക്കുമരുന്ന് നൽകി യുവാവിനെ നാലു പെൺകുട്ടികൾ ചേർന്ന് പീഡിപ്പിച്ചു

24 November 2022 , 2:01 PM

 

പഞ്ചാബ്: കാറിൽ എത്തിയ നാല് പെൺകുട്ടികൾ വഴി ചോദിക്കാൻ എന്ന വ്യാജേന യുവാവിന്റെ അരികിലെത്തി മയക്കുമരുന്ന് പൊടി വിതറി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. 22 വയസ് പ്രായമുള്ള നാലു യുവതികൾ ചേർന്ന് ഫാക്‌ടറി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ യുവാവാണ് പരാതി നൽകിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ഫാക്‌ടറിയിൽ നിന്ന് എല്ലാദിവസത്തെയും പോലെ വീട്ടിലേക്ക് പോകുന്നതിനിടെ കപൂർത്തല റോഡിൽ വച്ച് വെള്ള നിറത്തിലുള്ള കാർ മുന്നിൽ വന്നു നിന്നു. 22-23 വയസ് പ്രായമുള്ള നാല് പെൺകുട്ടികളാണ് കാറിൽ ഇരുന്നത്. ഇതിനിടയിൽ ഒരു പെൺകുട്ടി സ്ലിപ്പ് എടുത്ത് വിലാസം ചോദിച്ചു. സ്ലിപ്പിലെ വിലാസം നോക്കുന്നതിനിടയിൽ, പെൺകുട്ടികൾ കണ്ണിൽ മയക്കുപൊടി ഇടുകയായിരുന്നു. തുടർന്ന് കാറിൽ തട്ടിക്കൊണ്ടു പോവുകയായിരുന്നു. മയക്കുമരുന്ന് വീണ്ടും നൽകി ബലാത്സംഗത്തിന് ഇരയൊക്കെയായിരുന്നു പെൺകുട്ടികൾ . യുവാവിന് ബോധം വന്നപ്പോൾ കൈ പിന്നിലേക്ക് ബന്ധിച്ച് കെട്ടിയ നിലയിലായിരുന്നു.  ശാരീരിക അസ്വസ്ഥതകളെ തുടർന്ന് യുവാവ് ആശുപത്രിയിൽ ചികിത്സ നേടി പരാതി നൽകുകയായിരുന്നു.