health

ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുമ്പോള്‍ കച്ചവടക്കാരന്‍ ശ്രദ്ധിക്കേണ്ടതും ഉപഭോക്താവ് ശ്രദ്ധിക്കേണ്ടതും

16 September 2022 , 3:59 PM

 

തിരുവനന്തപുരം: നാം ഭക്ഷ്യവസ്തുക്കള്‍ വാങ്ങുമ്പോള്‍ ആരോഗ്യത്തിനും പ്രാധാന്യം നല്‍കുന്നവരാണ്. അതിനാല്‍ ഭക്ഷ്യവസ്തുക്കള്‍ ഒരു ഉപഭോക്താവ് ശ്രദ്ധിക്കേണ്ടതും കച്ചവടക്കാരന്‍ ശ്രദ്ധിക്കേണതുമായി നിരവധി കാര്യങ്ങളുണ്ട്. അവയിലേയ്ക്ക് കടക്കാം.

 

 

 

2021 ഒക്ടോബര്‍ 31 മുതല്‍  ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടയിലെ ബില്ലില്‍ Fssai നമ്പര്‍ പ്രദര്‍ശിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്.

 

ഒരു കച്ചവടക്കാരന്‍ ലേബലില്‍ ഉള്‍പ്പെടുത്തേണ്ടത് എന്തൊക്കെയാണ്?

ഒരു ഉപഭോക്താവ് ലേബലില്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്?

 

  • ഭക്ഷ്യ വസ്തു വിന്റെ പേര്,
  • ഘടകങ്ങളുടെ പേര് (അവരോഹണ ക്രമത്തില്‍),
  • പോഷകാംശങ്ങളെ സംബന്ധിച്ച വിവരം,
  •  ഫുഡ് അഡിറ്റീവ് ചേര്‍ത്തിട്ടുണ്ടങ്കില്‍ അത് സംബന്ധിച്ച വിവരം,
  • നിര്‍മാതാവിന്റെ പേരും പൂര്‍ണ മേല്‍വിലാസവും,
  • വെജിറ്ററിയന്‍/നോണ്‍ വെജിറ്ററിയന്‍ എംബ്ലം,
  • അളവ്/തൂക്കം,
  • നിര്‍മിച്ച തീയതി,
  •  Use by date/expiry date/Best Before date,
  • ബാച്ച് നമ്പര്‍ /കോഡ് നമ്പര്‍,
  • ഇറക്കുമതി ചെയ്ത ഭക്ഷ്യ വസ്തു ആണെങ്കില്‍ ഉല്‍പാദിപ്പിച്ച രാജ്യത്തെ സ്ഥാപനത്തിന്റെ പേരും പൂര്‍ണ മേല്‍വിലാസവും, ഉപയോഗിക്കേണ്ട രീതി..
  • കൃത്യമായ വിവരങ്ങള്‍ ഇല്ലാത്ത വറപൊരി / ബേക്കറി ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് ശിക്ഷാര്‍ഹമാണ്. രേഖാമൂലം പരാതികള്‍ നല്‍കേണ്ടത് അതാത് സ്ഥലത്തെ ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റിനാണ്.