26 November 2022 , 4:21 PM
മുംബൈ: ചലച്ചിത്ര-ടെലിവിഷൻ താരം വിക്രം ഗോഖലെ (80) വിട വാങ്ങി. അന്ത്യം പൂനെയിലെ സ്വകാര്യ ആശുപത്രിയിൽ .
ദിൽ ദേ ചുകേ സനം, ഭൂൽ ഭുലയ്യ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് വിക്രം പ്രശസ്തനായത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൂനെയിലെ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയായിരുന്നു മരണം.
അമിതാഭ് ബച്ചൻ അഭിനയിച്ച പർവാന, ഹം ദിൽ ദേ ചുകേ സനം , അഗ്നിപത്, ഖുദാ ഗവ തുടങ്ങിയ ചിത്രങ്ങളിലെ ഓൺ-സ്‌ക്രീൻ വേഷങ്ങളിലൂടെ വിക്രം ഗോഖലെ ശ്രദ്ധ നേടിയിരുന്നു . ഇന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടൻ മറാത്തി ചിത്രമായ അനുമതിയിലെ അഭിനയത്തിന് 2010-ൽ മികച്ച നടനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി. ഘർ ആജാ പർദേശി, അൽപ്വിരാം, ജാനാ ന ദിൽ സേ ദൂർ, സഞ്ജീവ്നി, ഇന്ദ്രധനുഷ് തുടങ്ങിയ ജനപ്രിയ ടെലിവിഷൻ ഷോകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഈ വർഷം ജൂണിൽ തിയറ്ററുകളിൽ റിലീസ് ചെയ്ത അഭിമന്യു ദസ്സാനിയും ശിൽപ ഷെട്ടിയും അഭിനയിച്ച നിക്കമ്മയാണ് അദ്ദേഹത്തിന്റെ അവസാന ചിത്രം.
31 January 2023 , 2:29 PM
31 January 2023 , 12:23 PM
31 January 2023 , 12:17 PM
31 January 2023 , 12:04 PM
Comments
RELATED STORIES
പണം വാരി 'പഠാൻ', ബോളിവുഡിൽ കിംഗ് ഖാൻ തരംഗം
28 January 2023 , 6:21 PM
നാട്ടു നാട്ടു ഓസ്കര് നോമിനേഷന് പട്ടികയിൽ
25 January 2023 , 8:58 AM
സിനിമാനടന് സുധീര്‍ വര്‍മ്മ മരിച്ച നിലയില്‍
24 January 2023 , 3:22 PM
'ഒരു നല്ല ആണിന് ഒരു സ്ത്രീ മാത്രമേ വേണ്ടൂ': ഭാമയും അരുണും വേര്‍പിരിയുന്നോ?..
20 January 2023 , 10:05 PM
പൊതുവേദിയില്‍ അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ വിദ്യാര്‍ത്ഥിക്ക്..
20 January 2023 , 2:27 PM
40 വയസ് കഴിഞ്ഞു, 'ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാനുള്ള താല്പര്യമോ ലക്ഷ്യമോ..
19 January 2023 , 10:03 PM