Sports

മൂന്നടിയിൽ സെനഗൽ വീണു; രാജകീയമായി ഇംഗ്ലണ്ട് ക്വാർട്ടറിൽ

05 December 2022 , 2:40 AM

 

ദോഹ: പ്രീ​ക്വാ​ർ​ട്ട​റി​ൽ ഇം​ഗ്ല​ണ്ട് സെ​ന​ഗ​ലി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു. ക്വാ​ര്‍​ട്ട​റി​ല്‍ ഫ്രാ​ന്‍​സാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ എ​തി​രാ​ളി​ക​ൾ.

ഇം​ഗ്ല​ണ്ടി​ന്‍റെ ക​രു​ത്ത് വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു സെ​ന​ഗ​ലി​ന് എ​തി​രാ​യ മ​ത്സ​രം. തു​ട​ക്കം മു​ത​ൽ ആ​ക്ര​മി​ച്ച് ക​ളി​ച്ച ഇം​ഗ്ല​ണ്ട് മു​മ്പി​ൽ കു​റ​ച്ചു​നേ​രം സെ​ന​ഗ​ൽ പി​ടി​ച്ചു. സെ​ന​ഗ​ല്‍ മി​ക​ച്ച മു​ന്നേ​റ്റ​ങ്ങ​ള്‍ ആ​ദ്യ പ​കു​തി​യി​ല്‍ പു​റ​ത്തെ​ടു​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ 38-ാം മി​നി​റ്റി​ൽ ജോ​ർ​ദ​ൻ ആ​ൻ​ഡേ​ഴ്സ​ണി​ലൂ​ടെ ഇം​ഗ്ല​ണ്ട് ആ​ദ്യ ഗോ​ൾ നേ​ടി​യ​തോ​ടെ സെ​ന​ഗ​ലി​ന്‍റെ പി​ടി​യ​യ​ഞ്ഞു. ഹാ​രി കെ​യ്ന്‍ ജൂ​ഡ് ബെ​ല്ലിം​ഗാ​മി​ന് നീ​ട്ടി ന​ല്‍​കി​യ പ​ന്തി​ല്‍ നി​ന്നാ​യി​രു​ന്നു ഗോ​ളി​ന്‍റെ പി​റ​വി.

ആ​ദ്യ പ​കു​തി​യു​ടെ അ​ധി​ക​സ​മ​യ​ത്ത് ക്യാ​പ്റ്റ​ന്‍ ഹാ​രി കെ​യ്‌​നി​ലൂ​ടെ ഇം​ഗ്ല​ണ്ടി​ന്‍റെ ര​ണ്ടാം ഗോ​ളെ​ത്തി. ര​ണ്ടാം പ​കു​തി​യി​ലും ആ​ക്ര​മ​ണ​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി​യ ഇം​ഗ്ല​ണ്ട് 57-ാം മി​നി​റ്റി​ല്‍ മൂ​ന്നാം ഗോ​ളും ക​ണ്ടെ​ത്തി. ഫോ​ഡ​ന്‍ ന​ല്‍​കി​യ പാ​സി​ൽ ബു​കാ​യോ സാ​ക്ക​യാ​ണ് സെ​ന​ഗ​ലി​ന്‍റെ വ​ല​കു​ലു​ക്കി​യ​ത്.