Tourism

സഞ്ചാരികളുടെ കാത്തിരിപ്പിന് വിരാമം; പൊന്മുടി വീണ്ടും തുറന്നു

16 December 2022 , 10:02 AM

 

 

തിരുവനന്തപുരം: പൊൻമുടി വീണ്ടും സഞ്ചാരികൾക്കായി തുറന്നു. നിയന്ത്രണങ്ങളോടെയാണ് പ്രവേശനം അനുവദിക്കുന്നത്. 

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണം കാരണം രണ്ട് മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു പൊന്മുടി. 

കനത്ത മഴയിൽ തകർന്ന റോഡിൻ്റെ പുനർ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടില്ല. ഇതേ തുടർന്ന് പൊന്മുടിയിലേക്ക് എത്തുന്ന സഞ്ചാരികൾ വനം, പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു. 

റോഡ് തകർന്നതിനെ തുടർന്ന് ​ഗതാ​ഗതം നിർത്തിയതോടെ പൊന്മുടിയും തോട്ടംമേഖലയും സർക്കാർ ഓഫീസുകളും ഒറ്റപ്പെട്ട നിലയിലായി. രോഗികൾക്ക് ആശുപത്രിയിൽ എത്താൻപോലും ‌ബുദ്ധിമുട്ടി. തോട്ടംതൊഴിലാളികൾ ഉൾപ്പെടെ ഇരുനൂറിലധികം കുടുംബങ്ങളെയാണ് റോഡ് തകർന്നത് പ്രതികൂലമായി ബാധിച്ചത്.