Agricultural

ചേന കൃഷി ചെയ്യാം സ്ഥലപരിമിതി ഇനി പ്രശ്നമല്ല

31 August 2022 , 9:49 PM

 

 

വളരെ എളുപ്പം ചേന കൃഷി ചെയ്യാം സ്ഥലപരിമിതയുള്ളവർക്കും എന്നും മുറ്റം അടിച്ചുവരുന്നവരാണെല്ലോ നമ്മൾ ഇങ്ങനെ ലഭിയ്ക്കുന്ന കരിയിലയും മറ്റ് ജൈവ മാലിന്യങ്ങളും ചുവടെ സൂചിപ്പിയ്ക്കുന്നു ജൈവവളവും ചേർത്ത് അല്പം മണ്ണുമായി ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് ചാക്കുകളിൽ തിരുകി നിറയ്ക്കുക എന്നതാണ് ആദ്യപടി, ഓരോ ദിവസവും ലഭിയ്ക്കുന്ന കരിയില ഇത്തരത്തിൽ നിറച്ചുവെയ്ക്കുക ചാക്ക് നിറയുമ്പോൾ തുടർന്ന് നേരത്തെ തയ്യാറാക്കി വെച്ചിരിയ്ക്കുന്ന ചേന ചാക്കിലേയ്ക്ക് നടാവുന്നതാണ് ഈർപ്പം നില നിർത്തുവാൻ മറക്കരുത് എന്നാൽ അധിക ജലസേചനം അരുത് ഇത് ചാക്കിലെ ജൈവാംശം വാഷ് ഔട് ആകുവാൻ ഇടയാക്കും തുടർന്ന് പാകമാകുന്ന വേളയിൽ ചാക്ക് താനെ പൊടിഞ്ഞ് ചേന വിളവെടുപ്പിന് തയ്യാറായിരിയ്ക്കും എന്നതാണ് ഇത്തരം കൃഷിരീതിയുടെ പ്രത്യേകത മട്ടുപ്പാവും പുരപ്പുറവുമൊക്കെ ഇതിനായി ഉപയോഗിയ്ക്കാം സ്ഥലപരിമിതി പ്രശ്നമല്ല നല്ല വെയിൽ വേണമെന്ന് മാത്രം. ചൂടിൽ നിന്നും രക്ഷ നേടുകയുമാകാം. കാച്ചിലും ഇത്തരത്തിൽ കൃഷി ചെയ്യാവുന്നതാണ് പടർത്തുവാനുള്ള സൗകര്യം വേണമെന്ന് മാത്രം.

വിളവെടുപ്പ്

ചെടി ഉണങ്ങി കരിയുന്നതാണ് വിളവെടുക്കാന്‍ പാകമായതിന്റെ ലക്ഷണം. നട്ട് എട്ട് - ഒന്‍പത് മാസങ്ങള്‍ക്കകം വിളവെടുക്കാവുന്നതാണ്.

സാധാരണ കൃഷി രീതി

കൃഷി സ്ഥലം നന്നായി കിളച്ച് ഒരുക്കി എടുക്കുക. മാര്‍ച്ച് മാസമാണ് ചേന കൃഷിക്ക് ഏറ്റവും യോജിച്ച സമയം. ചെടികള്‍ തമ്മിലും വരികള്‍ തമ്മിലും 90 സെന്റീ മീറ്റര്‍ അകലത്തില്‍ 60 സെന്റീ മീറ്റര്‍ വൃത്താകൃതിയില്‍ 45 സെന്റീ മീറ്റര്‍ താഴ്ത്തി കുഴിയെടുക്കുക. ഇതിലേക്ക് മേല്‍മണ്ണും 2 - 3 കിലോ ജൈവവളം (ചാണകപ്പൊടി, ആട്ടിന്‍ കാഷ്ഠം, കോഴി കാഷ്ഠം ഇവയിലേതേലും ഒന്ന്) ചേര്‍ത്ത് മണ്ണുമിളക്കി മുക്കാല്‍ മുതല്‍ ഒരു കിലോ വരെ തൂക്കം വരുന്ന വിത്തു ചേന നടണം. ഓരോ വിത്തു ചേന കഷ്ണത്തിലും ഒരു മുകളം എങ്കിലും ഉണ്ടായിരിക്കണം. വിത്തു ചേന ചാണകപ്പാലില്‍ മുക്കി തണലത്തുണക്കി വേണം നടാന്‍. ചേനയുടെ വേരുകള്‍ മണ്ണിന്റെ മേല്‍ ഭാഗത്ത് തന്നെ കാണുന്നതിനാല്‍ അധികം താഴ്ത്തി നടണ്ടാ. ചേന നട്ടതിന് ശേഷം കുഴിയില്‍ പച്ചിലകളോ, ഉണക്ക കരിയില കൊണ്ടോ കുഴി മൂടുക. മണ്ണിലെ ഈര്‍പ്പം നില നിര്‍ത്താനും മണ്ണിലെ ചൂട് ക്രമീകരിക്കാനും ഇത് സഹായിക്കും. മുള കിളിര്‍ത്തു വരുമ്പോള്‍ ഒന്നിലധികം ഉണ്ടായാല്‍ ഏറ്റവും ആരോഗ്യമുള്ളത് നിലനിര്‍ത്തിയിട്ട് ബാക്കിയുള്ളത് അടര്‍ത്തി കളയണം.

Elephant foot Yam cultivation

രാസവള കൃഷിയാണവലംബിക്കുന്നതെങ്കില്‍ വിത്ത് നട്ട് 45 ദിവസങ്ങള്‍ക്ക് ശേഷം 50 : 50 : 75 കിലോ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ ഒരു ഹെക്ടര്‍ പ്രദേശത്ത് കളയെടുത്ത് ഇടയിളക്കിയതിനു ശേഷം മണ്ണില്‍ ചേര്‍ത്ത് കൊടുക്കണം. അതിനു ശേഷം ഒരു മാസം കൂടി കഴിഞ്ഞ് 50 : 75 കിലോ നൈട്രജനും, പൊട്ടാഷും കൂടി നല്‍കണം. അതോടൊപ്പം ചുവട്ടില്‍ മണ്ണ് കൂട്ടി കൊടുക്കണം. മീലി മൊട്ടയാണ് ചേനയുടെ പ്രധാന ശത്രു. മീലി മുട്ടകളുടെ ആക്രമണം ഉണ്ടാകാതിരിക്കാന്‍ വിത്തു ചേന 0.02% വീര്യമുള്ള മോണോക്രോട്ടോഫോസ് എന്ന ലായിനിയില്‍ പത്ത് മിനിറ്റ് മുക്കി വച്ചിരുന്നാല്‍ മതി. ജൈവ കൃഷിയാണവലംബിക്കുന്നതെങ്കില്‍ ചേനയുടെ കൃഷിക്ക് C. T. C. R. I. മേല്‍പ്പറഞ്ഞ രാസവളത്തിനു പകരമായി ജൈവ വളങ്ങളുടെ തോത് വികസിപ്പിച്ചെടുത്തിട്ടുണ്ട്. വിത്തു ചേന നടുന്നതിനു മുന്‍പ് വേപ്പിന്‍ പിണ്ണാക്കും, ട്രൈക്കോഡെര്‍മോയും കലര്‍ത്തിയ ചാണകപ്പാലില്‍ മുക്കി തണലത്ത് വച്ച് ഉണക്കണം. രണ്ടു പ്രാവശ്യം ജൈവ വളം ഓരോ ചേനയുടെ കൂട്ടിലും മണ്ണു വെട്ടി കൂട്ടുന്ന സമയത്ത് ഇടണം. പൊട്ടാഷിനു പകരമായി ചാരം അര കിലോ വീതം ഇടുകയാണെങ്കില്‍ വളരെ നല്ലതാണ്. ചാണകപ്പൊടിയ്ക്ക് വില കൂടുതലും കിട്ടാന്‍ പ്രയാസവുമായതു കൊണ്ട് 1 കിലോ മുതല്‍ 2 കിലോ വരെ കോഴി കാഷ്ഠം ഇട്ടാല്‍ മതിയാകും. മണ്ണിന്റെ അമ്ല സ്വഭാവം ശരിയായി നില നിര്‍ത്താന്‍ ഒരു പിടി പച്ച കക്കായും ചേന നടുന്ന കുഴിയില്‍ നടുന്ന സമയത്ത് വിതറി ഇട്ടു കൊടുത്താല്‍ മതിയാകും.

പോഷകമൂല്യം നൂറ് ഗ്രാം ചേനയില്‍ 

79% ഈര്‍പ്പം, മാംസ്യം - 1.2 gr., കൊഴുപ്പ് - 0.1 gr, കാര്‍ബോഹൈഡ്രേറ്റ് - 18.4 gr., ധാതു ലവണങ്ങളും നാരുകളും - 0.8 gr., കാത്സ്യം - 50 m.l.g. ഫോസ്ഫറസ് - 34 m.l.g., ഇരുമ്പ് - 0.6 m.l.g., ജീവകം എ - 260 I. U. (International Unit), തയമിന്‍ - 0.006 m.l.g., നിയാസിന്‍ - 0.7 m.l.g., റിബോഫ്‌ളേവിന്‍ - 0.7 m.l.g.,