PRAVAASA LOKAM

സൗദിയില്‍ ഇ- വിസ സംവിധാനം നിലവില്‍ വന്നു

05 May 2023 , 4:59 AM

 

സൗദി: സൗദി അറേബ്യയില്‍ പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്യുന്ന പതിവ് രീതിക്ക് പകരം ഇ- വിസ സംവിധാനം നിലവില്‍ വന്നു. ക്യൂ ആര്‍ കോഡ് വഴി വിസ ഡാറ്റകള്‍ വായിക്കാന്‍ കഴിയുന്ന വിധത്തിലാണ് പുതിയ ഇലക്ട്രോണിക് സംവിധാനം. എല്ലാ വിസകളും ഇനി മുതല്‍ ഇലക്ട്രോണിക് രീതിയിലേക്ക് മാറ്റും. നേരത്തെ ഉംറ വിസക്ക് മാത്രമായി സൗദി ഇ-വിസ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

ജോലി, സന്ദര്‍ശന വിസകള്‍ അനുവദിക്കുന്നതിനുള്ള സംവിധാനം വികസിപ്പിച്ചുകൊണ്ട്, മന്ത്രാലയം നല്‍കുന്ന കോണ്‍സുലാര്‍ സേവനങ്ങള്‍ ഓട്ടോമേറ്റ് ചെയ്യുന്നതിനും അതിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനുമുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് പുതിയ സംരംഭമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു