News

പുതുവത്സര ആഘോഷങ്ങള്‍ക്കായി മയക്കുമരുന്ന്; ഈരാറ്റുപേട്ട സ്വദേശിയായ19-കാരന്‍ പിടിയില്‍

26 November 2022 , 1:17 PM

 

 

കോട്ടയം: പുതുവത്സര ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാനായി വ്യാപകമായി മയക്കുമരുന്ന് കേരളത്തിലേക്ക് ഒഴുകുന്നു. കോട്ടയം ഈരാറ്റുപേട്ടയില്‍ എംഡിഎംഎയുമായി 19-കാരന്‍ പിടിയിലായി.

കളത്തുക്കടവ് സ്വദേശി അനോണിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളില്‍ നിന്ന് ആറ് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി. പുതുവത്സര ആഘോഷങ്ങള്‍ക്കായി മയക്കുമരുന്ന് എത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് പരിശോധ നടത്തിയത്. നേരത്തെ വില്‍പനയ്ക്കായെത്തിച്ച കഞ്ചാവുമായി 20-കാരന്‍ അറസ്റ്റിലായിരുന്നു.