Entertainment

ഡോ. റോബിന്‍ വിവാഹിതനാകുന്നു. വധു ആരതി

24 August 2022 , 7:37 PM

 

 

തിരുവനന്തപുരം: ബിഗ് ബോസ് താരം ഡോ. റോബിന്‍ വിവാഹിതനാകുന്നു. വധു ആരതി. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. താരം തന്നെയാണ് തന്റെ വിവാഹ വാര്‍ത്ത പുറത്ത് വിട്ടത്. മോഡലും അവതാരകയുമായ ആരതിയാണ് റോബിന്റെ വധു. വിവാഹം ഫെബ്രുവരിയില്‍ ഉണ്ടാകുമെന്നും റോബിന്‍ വെളിപ്പെടുത്തി. പലരും പറയുന്നുണ്ട് എന്റെ എന്‍ഗേജ്മെന്റു കഴിഞ്ഞുവെന്ന്. എന്നാല്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ആരതി പൊടിയാണ് വധു. വിവാഹം ഫെബ്രുവരിയില്‍ ഉണ്ടാകും'' ഒരു ഉദ്ഘാടന ചടങ്ങിന് എത്തിയ താരം ആരാധകരോടായി പറഞ്ഞു.