24 March 2023 , 12:27 PM
മലപ്പുറം:രജിസ്ട്രേഷൻ ഇല്ലാതെ തിരൂർ പൂക്കയിലിൽ വാടക വീട് കേന്ദ്രീകരിച്ച് ഡോക്ടർ എന്ന വ്യാജേന ചികിത്സ നടത്തുകയും മരുന്നുകൾ നൽകുകയും ചെയ്ത സംഭവത്തിൽ രണ്ടുപേരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.തിരുവനന്തപുരം മടത്തറ സ്വദേശിനി ഹിസാന മൻസിൽ സോഫി മോൾ (46), സുഹൃത്ത് കുറ്റ്യാടി സ്വദേശി നീളം പാറ ബഷീർ (55) എന്നിവരെയാണ് പിടികൂടിയത്.
ചാവക്കാട് സ്വദേശിയുടെ പരാതിയിൽ അന്വേഷണം നടത്തവേയാണ് പൂക്കയിൽ തിരൂർ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ പിടികൂടിയത്.സമൂഹ മാധ്യമത്തിലൂടെ പരസ്യം നൽകി ആളുകളെ ആകർഷിക്കുകയും ചികിത്സ നൽകുകയും ആയിരുന്നു ഇവർ. മൈഗ്രൈൻ ഭേദമാക്കുന്നതിനു വേണ്ടിയാണ് പരാതിക്കാരനെ ചികിത്സിച്ചിരുന്നത്.
മുമ്പ് രണ്ടു കേസുകളിൽ പിടിക്കപ്പെട്ടിട്ടുള്ള ആളാണ് അറസ്റ്റിലായ സോഫി മോളെന്ന് പൊലീസ് പറഞ്ഞു.എസ്.ഐമാരായ പ്രദീപ് കുമാർ, ശശി, ഹരിദാസ്, എ.എസ്.ഐ പ്രതീഷ് കുമാർ, സി.പി.ഒമാരായ അരുൺ, ദിൽജിത്ത്, രമ്യ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
03 November 2023 , 4:10 PM
03 November 2023 , 12:30 PM
02 November 2023 , 12:25 PM
01 November 2023 , 1:45 PM
Comments
RELATED STORIES
ഫുഡ് വ്ളോഗര്‍ രാഹുൽ എൻ കുട്ടി മരിച്ച നിലയിൽ
04 November 2023 , 9:51 AM
മഴയ്ക്ക് സാധ്യത;വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു
03 November 2023 , 12:33 PM
ടാറ്റൂ സ്റ്റുഡിയോയുടെ മറവിൽ ലഹരിക്കച്ചവടം; തലസ്ഥാനത്ത് വൻ എംഡിഎംഎ ശേഖരം പി..
03 November 2023 , 11:24 AM
തിരൂരങ്ങാടിയിൽ ഹണി ട്രാപ്പിലൂടെ പണം തട്ടിയ യുവതിയും സുഹൃത്തും അറസ്റ്റിൽ
03 November 2023 , 10:41 AM
കുട്ടനാട് മിത്രക്കരിയിൽ വീടിനോട് ചേർന്നുള്ള ഷെഡിന് തീപിടിച്ചതിന് രക്ഷാപ്രവർ..
02 November 2023 , 12:24 PM
ഗവർണർക്കെതിരെ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍; സുപ്രീംകോടതിയിൽ ഹർജി നൽകി
02 November 2023 , 11:34 AM