Spiritual

ധനുമാസ തിരുവാതിര

05 January 2023 , 1:23 PM

 

 

 

ക്കൊല്ലത്തെ തിരുവാതിര ആഘോഷം ഇന്നോ നാളെയോ എന്ന കാര്യത്തിൽ ചിലർക്കെങ്കിലും സംശയം ഉണ്ടാകാനിടയുണ്ട്. കാരണം, രണ്ടു ദിവസങ്ങളിലായിട്ടാണ് ഇക്കൊല്ലം ധനുമാസത്തിലെ തിരുവാതിര വരുന്നത്. ഇന്ന് (2023 ജനുവരി 5 വ്യാഴം) രാത്രി 9.26ന് ആരംഭിക്കുന്ന തിരുവാതിര നക്ഷത്രം നാളെ (ജനുവരി 6 വെള്ളി) അർധരാത്രിക്കു മുൻപ് അവസാനിക്കുന്നു. അർധരാത്രി തിരുവാതിര നക്ഷത്രം വരുന്ന ദിവസത്തെ രാത്രിയിലാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ആചാരങ്ങളായ രാത്രി ഉറക്കമൊഴിക്കലും പാതിരാപ്പൂചൂടലും പോലെയുള്ള ചടങ്ങുകൾ നടത്തേണ്ടത്. അതനുസരിച്ച്, ഇതെല്ലാം ഇന്ന് (ജനുവരി 5) ആണ് അനുഷ്ഠിക്കേണ്ടത്. 

 

എന്നാൽ, തിരുവാതിര വ്രതം അനുഷ്ഠിക്കേണ്ടത് പിറന്നാൾപക്ഷപ്രകാരം രാവിലെ 6 നാഴികയ്ക്ക് എങ്കിലും തിരുവാതിര നക്ഷത്രം വരുന്ന ദിവസമാണ്. അതാണെങ്കിൽ നാളെയും (ജനുവരി 6) ആണ്.അതായത്, തിരുവാതിര ഉറക്കമൊഴിക്കലും പാതിരാപ്പൂചൂടലും പോലെയുള്ള കാര്യങ്ങൾ ഇന്നു (ജനുവരി 5) രാത്രിയും തിരുവാതിര വ്രതം നാളെയും (6) ആണ് എന്നർഥം. 

 

അങ്ങനെ ഇന്നും നാളെയുമായി പരമശിവനെ പ്രാർഥിച്ച് തിരുവാതിര ആഘോഷിക്കാം,ഈ വർഷം തിരുവാതിര വ്രതം അനുഷ്ഠിക്കേണ്ടത് ജനുവരി 06 വെള്ളിയാഴ്ചയും ഉറക്കമിളയ്ക്കൽ ജനുവരി 05 വ്യാഴാഴ്ച രാത്രിയുമാണ്.  വെള്ളിയാഴ്ചയും പൗർണമിയും തിരുവാതിരയും ചേർന്ന് വരുന്നതിനാൽ ഈ വർഷത്തെ തിരുവാതിര വ്രതാനുഷ്ഠാനം ഇരട്ടിഫലദായകമാണ്.