Sports

ജയിച്ചിട്ടും മെക്സിക്കോ പുറത്ത്, പോളണ്ട് പ്രീ ക്വാര്‍ട്ടറില്‍

01 December 2022 , 2:40 AM

 

 

ദോഹ: ലോകകപ്പ് ഫുട്ബോള്‍; വിജയിച്ചിട്ടും മെക്സിക്കോ പുറത്ത്, പോളണ്ട് പ്രീ ക്വാര്‍ട്ടറില്‍.

സൗദി അറേബ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മറികടന്നെങ്കിലും ഗോള്‍ ശരാശരിയില്‍ പോളണ്ട് പ്രീ ക്വാര്‍ട്ടറില്‍ ഇടം പിടിക്കുകയായിരുന്നു.

 

അവസാന മിനിറ്റില്‍ വഴങ്ങിയ ഗോളാണ് മെക്സിക്കോയ്ക്ക്  വിനയായത്.

 

ഹെൻറി മാർട്ടിൻ, ലൂയിസ് ഷാവ്സ് എന്നിവരാണ് ഗോൾ സ്കോറർമാർ. സൗദിക്കായി അല്‍ ദസൗരിയാണ് ഗോള്‍ മടക്കിയത്.

 

എല്ലാ ഗോളുകളും രണ്ടാം പകുതിയിലായിരുന്നു.

 

കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ ഫ്രാൻസാണ് പ്രീ ക്വാർട്ടറിൽ പോളണ്ടിന്‍റെ എതിരാളികൾ.