PRAVAASA LOKAM

ദാർബ് ലുസൈൽ ഫെസ്റ്റിവലിനു ഉജ്ജ്വല തുടക്കം, നൃത്തച്ചുവടുകളുമായി ക്വിക്ക് സ്റ്റൈൽ വീണ്ടും ഖത്തറിൽ

Shibu padmanabhan

05 November 2022 , 8:53 AM

 

Shibu Padmanabhan

ഖത്തർ : രാജ്യത്തെ ഏറ്റവും പുതിയ ഐക്കണിക് ഡെസ്റ്റിനേഷനായ ലുസൈൽ ബൊളിവാർഡിൽ ഡാർബ് ലുസൈൽ ഫെസ്റ്റിവൽ ഇന്നലെ ആരംഭിച്ചു..

 

ത്രിദിന ആഘോഷങ്ങളുടെ ആദ്യ ദിനത്തിൽ മിഡിൽ ഈസ്റ്റ് ലൈനപ്പ് അവതരിപ്പിച്ച പരിപാടിയിൽ നൂറുകണക്കിന് ആളുകൾ ഒഴുകിയെത്തി. ഇന്നലെ അവതരിപ്പിച്ച കലാകാരന്മാരിൽ പ്രശസ്ത കുവൈറ്റ് ഗായകൻ അബ്ദുൽ അസീസ് ലൂയിസും ലെബനീസ് ഗായകൻ ജോസഫ് ആറ്റിയും ഉൾപ്പെടുന്നു.

തത്സമയ പ്രകടനങ്ങൾ ഒഴികെ, രാത്രി 7 മണിക്ക് ഗംഭീരമായ ഡ്രോൺ ഷോകളും രാത്രി മുഴുവൻ റോമിംഗ് ഷോകളും ഇന്നു നവംബർ 5 വരെ നടക്കുന്നു. നവംബർ 5 ന് ഈജിപ്ഷ്യൻ ഗായകൻ അഹമ്മദും സംഗീത സാന്ദ്രമായ പെർഫോമൻസ് നടത്തും.

ഖത്തർ ഡയർ, ഖത്തർ എയർവേയ്‌സ്, ഖത്തർ-മെനാസ 2022 സാംസ്‌കാരിക വർഷം, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി എന്നിവയുടെ പങ്കാളിത്തത്തോടെ ഖത്തർ ടൂറിസമാണ് ഡാർബ് ലുസൈൽ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.