28 November 2022 , 12:18 AM
ദോഹ: ഖത്തർ ലോകകപ്പ് ഫുട്ബോൾ: ക്രൊയേഷ്യക്ക് ജയം.
ഒരു ഗോളിനു പിന്നിട്ടു നിന്ന ശേഷം നാല് ഗോൾ തിരിച്ചടിച്ച് ക്രൊയേഷ്യ 4-1ന് കാനഡയെ തകർത്തു.
ഈ ജയത്തോടെ ക്രൊയേഷ്യ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. രണ്ടാം തോൽവിയോടെ കാനഡ നോക്കൗട്ട് കാണാതെ പുറത്തേയ്ക്കും.
രണ്ടാം മിനിറ്റിൽ അൽഫോൻസോ ഡേവിസിന്റെ ഹെഡർ ഗോളിലൂടെയാണ് കാനഡ ക്രൊയേഷ്യയെ ഞെട്ടിച്ചത്. ബുച്നന്റെ ക്രോസിൽനിന്നായിരുന്നു ഡേവിസിന്റെ ഹെഡർ ഗോൾ. ലോകകപ്പ് ചരിത്രത്തിൽ കാനഡയുടെ ആദ്യ ഗോൾ എന്ന റിക്കാർഡും ഡേവിസ് സ്വന്തമാക്കി.
36-ാം മിനിറ്റിൽ ആന്ദ്രേഷ് ക്രമാറിക്കിലൂടെ ക്രൊയേഷ്യ ഗോൾ മടക്കി. 44-ാം മിനിറ്റിൽ മാർക്കൊ ലിവായയിലൂടെ ക്രൊയേഷ്യ ലീഡെടുത്തു.
70-ാം മിനിറ്റിൽ ക്രമാറിക്കിന്റെ രണ്ടാം ഗോൾ. ക്രൊയേഷ്യ 3-1ന് മുന്നിൽ.
ലോവ്റൊ മയർ (90+4’) ആണ് ക്രൊയേഷ്യയുടെ നാലാം ഗോൾ നേടിയത്.
30 March 2023 , 5:10 PM
30 March 2023 , 5:05 PM
30 March 2023 , 4:57 PM
30 March 2023 , 4:50 PM
Comments
RELATED STORIES
എ ടി കെ മോഹൻ ബഗാന് ഐ എസ് എൽ കിരീടം
19 March 2023 , 12:36 AM
ലോക ക്രിക്കറ്റ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഫൈനലിൽ
13 March 2023 , 12:26 PM
മിന്നും താരം മെസി തന്നെ; 'ഫിഫ ദ ബെസ്റ്റ്' പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
28 February 2023 , 1:41 AM
സാനിയ മിര്‍സ വിരമിച്ചു
22 February 2023 , 7:50 AM
സന്തോഷ് ട്രോഫി സെമി കാണാതെ കേരളം പുറത്ത്
19 February 2023 , 6:32 PM
കനത്ത മഞ്ഞിനേയും പൊടിക്കാറ്റിനെയും അതിജീവിച്ച് ഷക്കീർ ചീരായി ഗിന്നസ് റെക്കോ..
18 February 2023 , 4:05 PM