Sports

ഖത്തറിലേത് തന്റെ അവസാന ലോകകപ്പ്, കണ്ണുനീരണിഞ്ഞ് ക്രിസ്ത്യാനോ

Shibu padmanabhan

25 November 2022 , 10:57 AM

 

ദോഹ: ഘാനക്കെതിരെ ആദ്യ ലോകകപ്പ് മത്സരത്തിനിറങ്ങിയ പോർച്ചുഗൽ നായകൻ ക്രിസ്ത്യാനോ റൊണാൾഡോ പോർച്ചുഗലിന്റെ ദേശീയഗാനം സ്റ്റേഡിയത്തിൽ മുഴങ്ങുമ്പോൾ കണ്ണുനീരണിഞ്ഞു.

 

അവസാന ലോകകപ്പിനിറങ്ങുന്ന ക്രിസ്ത്യാനോ പോർച്ചുഗലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ്. പോർച്ചുഗലിനായി 191 മത്സരങ്ങളിൽ നിന്നായി 117 ഗോളുകളാണ് ക്രിസ്ത്യാനോ അടിച്ചുകൂട്ടിയത്. ഈ ലോകകപ്പിലും ഗോൾവേട്ടയിൽ റെക്കോർഡുകൾ തകർക്കപ്പെടുമെന്നതിൽ സംശയമില്ല.