INTERNATIONAL NEWS

ചൈനയിൽ കൊവിഡ് വർധിക്കുന്ന സാഹചര്യത്തിൽ വിമാനങ്ങളിലെ മലിനജല പരിശോധനയ്‌ക്കൊരുങ്ങി അമേരിക്ക

30 December 2022 , 9:09 AM

 

വൈറസ് ട്രാക്കുചെയ്യുന്നതിനും പുതിയ കോവിഡ് വകഭേദത്തിൻ്റെ അമേരിക്കയിലേക്കുള്ള പ്രവേശനം മന്ദഗതിയിലാക്കുന്നതിനും ഉപകാരപ്പെടുമെന്നാണ് പകർച്ചവ്യാധി വിദഗ്ധർ കരുതുന്നത്. 

ചൈനയിൽ കൊവിഡ്-19 വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ, യു.എസ്. സെൻറർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ, കോവിഡിൻ്റെ പുതിയ വകഭേദങ്ങൾ ട്രാക്കുചെയ്യുന്നതിന് അന്താരാഷ്ട്ര വിമാനങ്ങളിൽ നിന്ന് എടുത്ത മലിനജലം പരിശോധിയ്ക്കുന്ന കാര്യം പരിഗണിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് പരിശോധന നിർബന്ധിതമാക്കി അമേരിക്കയും  മറ്റ് രാജ്യങ്ങളും ഈ ആഴ്ച പ്രഖ്യാപിചിരുന്നു. പുതിയ യാത്രാ നിയന്ത്രണങ്ങളേക്കാൾ അത്തരമൊരു നയം വൈറസ് ട്രാക്കുചെയ്യുന്നതിനും പുതിയ കോവിഡ് വകഭേദത്തിൻ്റെ അമേരിക്കയിലേക്കുള്ള പ്രവേശനം മന്ദഗതിയിലാക്കുന്നതിനും ഉപകാരപ്പെടുമെന്നാണ് പകർച്ചവ്യാധി വിദഗ്ധർ കരുതുന്നത്.