25 March 2023 , 4:49 PM
തിരുവനന്തപുരം: പതിനായിരം ഡോസ് കോവിഡ് വാക്സിന് ആവശ്യപ്പെട്ട് സംസ്ഥാനം. കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നീക്കം.
നിലവില്‍ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഇപ്പോള്‍ വാക്സിന് എടുക്കുന്നത്. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ഇന്നലെ സര്‍ക്കാര്‍ - സ്വകാര്യ മേഖലകളില്‍ എല്ലാം കൂടി 170 പേര് കുത്തിവയ്പെടുത്തു. ഒരാഴ്ചയ്ക്കിടെ വാക്സിന് സ്വീകരിച്ചത് 1081 പേര്. 4000 ഡോസ് കോവാക്സിനാണ് സ്റ്റോക്കുളളത്. ഇതിന്റെ കാലാവധി ഈ മാസം 31 നു കഴിയും. കോവിഷീല്‍ഡ് വാക്സിന് സര്‍ക്കാര്‍ മേഖലയില്‍ സ്റ്റോക്കില്ല. ഇതുവരെ രണ്ട് കോടി 91 ലക്ഷം പേര് ആദ്യ ഡോസ് വാക്സിനും രണ്ട് കോടി 52 ലക്ഷം പേര് രണ്ടാം ഡോസും എടുത്തു. ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത് 30 ലക്ഷം പേര് മാത്രമാണ്.
ചില വിദേശ രാജ്യങ്ങളില്‍ നിശ്ചിത ഡോസ് വാക്സിന് എടുത്തിരിക്കണമെന്ന് നിര്‍ബന്ധമുളളതിനാല്‍ ആവശ്യക്കാര്‍ ഇപ്പോഴും ഉണ്ട്. അതിനാല്‍ വാക്സിനേഷന് സെന്ററുകള്‍ പൂര്‍ണമായും അടച്ചിടാനും കഴിയാത്ത അവസ്ഥയാണ്. നിലവില്‍ നാലായിരം ഡോസ് വാക്സിന് കാലാവധി കഴിയാറായി ബാക്കിയുണ്ട്. ആവശ്യക്കാര്‍ കുറഞ്ഞതിനാല്‍ ഇത് ഈ മാസം പാഴായിപ്പോകും.
24 September 2023 , 2:14 PM
24 September 2023 , 2:02 PM
24 September 2023 , 10:47 AM
23 September 2023 , 8:48 PM
Comments
RELATED STORIES
നിപയില്‍ ആശ്വാസം; ഏഴ് സാംപിള്‍ പരിശോധന ഫലം കൂടി നെഗറ്റീവ്
22 September 2023 , 12:04 PM
നിപ ആശങ്ക ഒഴിയുന്നു,. ഇന്ന് പുറത്ത് വന്ന 61 ഫലങ്ങളും നെഗറ്റീവ്
18 September 2023 , 11:49 AM
തിരുവനന്തപുരത്തും നിപ സംശയം
13 September 2023 , 9:14 AM
നിപ ഭീഷണി; കോഴിക്കോട് ചികിത്സയിലുള്ളത് 4 പേർ
12 September 2023 , 10:39 AM
അധരങ്ങള്‍ ചുവന്ന് തുടുക്കും: ഇങ്ങനെ ചെയ്താല്‍
10 September 2023 , 1:42 PM
കേരളത്തില്‍ 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് അനുമതി: കോളജും സീറ്റുകളുടെ വി..
07 September 2023 , 4:12 PM