23 March 2023 , 7:59 AM
ഡൽഹി: രാജ്യത്ത് കോവിഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശവുമായി ഐസിഎംആര്‍. ബാക്ടീരിയല്‍ അണുബാധയാണെന്ന് പരിശോധിച്ച് ഉറപ്പു വരുത്താതെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുത്. ഉപയോഗിക്കരുതാത്ത ആന്റിബയോട്ടിക്കുകളുടെ പട്ടികയും ഐസിഎംആര്‍ പുറത്തുവിട്ടു. മറ്റെന്തെങ്കിലും വൈറല്‍ ബാധയുള്ള രോഗികളില്‍ കോവിഡ് ഗുരുതരമായേക്കാം. അതിനാല്‍, പ്രത്യേക ജാഗ്രത പുലര്‍ത്തണം. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, അഞ്ചു ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന പനി, ചുമ എന്നിവ കണ്ടാല്‍ ഉടനടി വൈദ്യസഹായം തേടണം. പൊതു ഇടങ്ങളില്‍ മാസ്ക് ധരിക്കുന്നതുള്‍പ്പെടെയുള്ള മറ്റു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം
കഴിഞ്ഞ ആഴ്ച മുതല്‍ രാജ്യത്ത് കോവിഡ് വര്‍ദ്ധിക്കുന്നുണ്ട്. തുടര്‍ന്ന് കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ നിരീക്ഷണവും ജാഗ്രതയും ശകതമാക്കണമെന്ന് ആരോഗ്യ മന്ത്രാലയം കത്തെഴുതിയിരുന്നു.
ലോപിനാവിര്‍- റിറ്റോണാവിര്‍, ഹൈഡ്രോക്സിക്ലോറോക്വിന്‍, ഐവര്‍മെക്റ്റിന്‍, കോണ്‍വാലെസെന്റ് പ്ലാസ്മ
മോള്‍നുപിരാവിര്‍, ഫാവിപിരാവിര്‍, അസിത്രോമൈസിന്‍, ഡോക്സിസൈക്ലിന്‍ എന്നിവയാണ് വിലക്കുള്ള ആന്റിബയോട്ടിക്കുകള്‍.
പനിയും ചുമയും ശ്വാസകോശ രോഗങ്ങളും പടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും നേരത്തേ സമാന നിര്‍ദ്ദേശവുമായി എത്തിയിരുന്നു. പനിക്കും മറ്റു വൈറല്‍ രോഗങ്ങള്‍ക്കും ആന്റിബയോട്ടിക് നിര്‍ദ്ദേശിക്കുന്ന രീതി ഒഴിവാക്കണമെന്നും അത്തരം രോഗങ്ങള്‍ക്ക് ലക്ഷണാനുസൃത ചികിത്സയാണ് നല്‍കേണ്ടതെന്നുമാണ് ഐഎംഎ വ്യക്തമാക്കിയത്. പലരും കൃത്യമായ ഡോസോ അളവോ ഇല്ലാതെയാണ് ആന്റിബയോട്ടിക് ഉപയോഗിക്കുന്നത്. ലക്ഷണങ്ങള്‍ ഭേദപ്പെടുമ്പോള്‍ത്തന്നെ അവ നിര്‍ത്തുകയും ചെയ്യുന്നു. ഈ ശീലം നിര്‍ത്തിയില്ലെങ്കില്‍ ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് എന്ന അവസ്ഥയിലേക്ക് എത്തിക്കുമെന്നും യഥാര്‍ത്ഥത്തില്‍ ആന്റിബയോട്ടിക് എടുക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ അവ ഫലിക്കാതെ വരികയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടില്‍.
ഡയേറിയ കേസുകളില്‍ 70 ശതമാനവും വൈറലാണ്.
അവയ്ക്ക് ആന്റിബയോട്ടിക് കഴിക്കേണ്ട കാര്യമില്ല. പക്ഷേ, അത്തരം സാഹചര്യത്തിലും ഡോക്ടര്‍മാര്‍ ആന്റിബയോട്ടിക് നിര്‍ദ്ദേശിക്കുന്നുണ്ടെന്നും അമോക്സിസിലിന്‍, അമോക്സിക്ലാവ്, നോര്‍ഫ്ലൊക്സാസിന്‍, സിപ്രോഫ്ലോക്സാസിന്‍, ലെവോഫ്ലോക്സാസിന്‍ തുടങ്ങിയവയാണ് കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെടുന്ന ആന്റിബയോട്ടിക്കുകളെന്നും ഐഎംഎ പറഞ്ഞിരുന്നു. അണുബാധ ബാക്റ്റീരിയല്‍ ആണോ അല്ലയോ എന്ന് ഉറപ്പായതിനു ശേഷം മാത്രമേ ആന്റിബയോട്ടിക് നിര്‍ദ്ദേശിക്കാവൂ എന്നും ഐഎംഎ നിര്‍ദ്ദേശിക്കുകയുണ്ടായി.
31 May 2023 , 4:40 PM
31 May 2023 , 4:16 PM
31 May 2023 , 4:08 PM
31 May 2023 , 4:00 PM
Comments
RELATED STORIES
രാജ്യത്ത് 11,000 കടന്ന് കൊവിഡ്: 24 മണിക്കൂറിനിടെ 11,109 പേക്ക് രോഗബാധ
14 April 2023 , 11:33 AM
രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും കൂടുന്നു
13 April 2023 , 11:33 AM
പുതിയ കോവിഡ് വകഭേദത്തിന്റെ ഇരകള്‍ കുട്ടികളെന്ന് മുന്നറിയിപ്പ്
09 April 2023 , 8:10 PM
ഗുണനിലവാരമില്ലാത്തതിനാല്‍ സംസ്ഥാനത്ത് മാര്‍ച്ചില്‍ നിരോധിച്ച മരുന്നുകള്‍
02 April 2023 , 4:27 PM
മാസ്ക് നിർബന്ധം; കൊവിഡ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്
02 April 2023 , 9:18 AM
കോവിഡ് നിരക്ക് കൂടുന്നു: പതിനായിരം ഡോസ് വാക്സിന് ആവശ്യപ്പെട്ട് സംസ്ഥാനം
25 March 2023 , 4:49 PM