25 February 2023 , 7:15 PM
തൃശൂര്‍: രാജ്യത്തെ ആദ്യ റോബോട്ടിക് മാന്‍ഹോള്‍ ക്ലീനിങ്ങ് തൃശൂരില്‍ തുടങ്ങി. ഇനിമുതല്‍ മാന്‍ഹോളുകളിലെ അഴുക്കും മാലിന്യങ്ങളും വൃത്തിയാക്കാന്‍ റോബോട്ടിക് സംവിധാനം മാത്രം. ഉപയോഗിക്കുന്നതാടെ മനുഷ്യര്‍ വൃത്തിയാക്കുന്നതിന്റെ ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല. ബാന്‍ഡ്കൂറ്റ് എന്ന പേരിലുള്ള റോബോട്ടിക് മെഷീന്റെ ഉദ്ഘാടനം ഇന്നലെ മന്ത്രി റോഷി അഗസ്റ്റിനാണ് ഗുരുവായൂരില്‍ നിര്‍വ്വഹിച്ചത്. ഇതോടെ മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ സമ്പൂര്‍ണമായി യന്ത്ര സഹായം ഒരുക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി.
ടെക്നോ പാര്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് സംരംഭമായ ജെന്റോബോട്ടിക്സാണ് റോബോര്‍ട്ടിക് മെഷീന് വികസിപ്പിച്ചെടുത്തത്. മെഷീന്റെ പ്രവര്‍ത്തനം സംസ്ഥാനമാകെ വ്യാപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. നിലവിലുള്ള എല്ലാ അഴുക്കുചാലുകളും വൃത്തിയാക്കാന്‍ റോബോട്ടിക് മെഷീന് ഉപയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അടുത്തിടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സംഘടിപ്പിച്ച ഹഡില്‍ ഗ്ലോബല്‍ 2022 കോണ്‍ക്ലേവില്‍ ജെന്റോബോട്ടിക്സിന് കേരള പ്രൈഡ് അവാര്‍ഡ് ലഭിച്ചിരുന്നു. മാന്‍ഹോളുകള്‍ മനുഷ്യര്‍ വൃത്തിയാക്കുന്നതു പോലെ കൃത്യമായി വൃത്തിയാക്കുമെന്നതാണ് റോബോട്ടിക് മെഷീനുകളുടെ പ്രത്യേകത. മാന്‍ഹോളുകളിലേക്ക് ആഴ്ന്നിറങ്ങി മനുഷ്യരുടെ കൈകൊണ്ട് വൃത്തിയാക്കുന്നതു പോലെ ചെയ്യും. മെഷീനുകള്‍ വാട്ടര്‍പ്രൂഫ് ആണെന്നതാണ് മറ്റൊരു പ്രത്യേകത. എച്ച് ഡി ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. സെന്‍സറുകള്‍ കൊണ്ട് മാന്ഹോളുകളിലുള്ള വിഷവാതകവും കണ്ടു പിടിക്കാനാവും. രാജ്യത്തെ 17 സംസ്ഥാനങ്ങളിലുള്ള വിവിധ ന?ഗരങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമൊക്കെ മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിന് റോബോട്ടിക് മെഷീനുകള്‍ തന്നെയാണ് ഉപയോഗിച്ചു വരുന്നത്. 2018ല്‍ തിരുവനന്തപുരത്തെ എല്ലാ മാന്‍ഹോളുകളും റോബോട്ടിക് മെഷീന് ഉപയോ?ഗിച്ചാണ് വൃത്തിയാക്കിയത്. എറണാകുളത്തും മാന്‍ഹോളുകള്‍ വൃത്തിയാക്കിയിരുന്നു.
30 March 2023 , 5:10 PM
30 March 2023 , 5:05 PM
30 March 2023 , 4:57 PM
30 March 2023 , 4:50 PM
Comments
RELATED STORIES
കോവിഡ് നിരക്ക് കൂടുന്നു: പതിനായിരം ഡോസ് വാക്സിന് ആവശ്യപ്പെട്ട് സംസ്ഥാനം
25 March 2023 , 4:49 PM
പാര്‍ക്കിന്‍സണ്‍സിന് ഡി ബി എസ് ചികിത്സ വിജയകരമായി പൂര്‍ത്തീകരിച്ച് ആസ്റ്റര..
25 March 2023 , 4:14 PM
കോവിഡ് കേസുകൾ കൂടുന്നു; വിലക്കിയ ആന്റിബയോട്ടിക്കുകളുടെ പട്ടികയുമായി ഐസിഎംആര..
23 March 2023 , 7:59 AM
ഏഴു വർഷമായിട്ട് ശാരീരിക അസ്ഥതകൾ: 52 കാരിയുടെ ശ്വാസകോശത്തിൽ നിന്ന് കണ്ടെടുത്..
21 March 2023 , 7:13 AM
ഹൃദയാഘാതം മൂലം പെട്ടെന്നുള്ള മരണം കോവിഡ് വാക്സിനുമായി ബന്ധമില്ല: ആരോഗ്യമന്..
19 March 2023 , 9:29 AM
താപനിലകൂടി: കേരളം വെന്തുരുകുന്നു: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നി..
24 February 2023 , 3:11 PM