Entertainment

വിവാദങ്ങള്‍ ഏറ്റില്ല; പതാന്‍ ഒടിടി വില്പന നടന്നത് വൻ തുകയ്ക്ക്

29 December 2022 , 7:55 AM

 

മുംബൈ: ഷാരൂഖ് ഖാനും ദീപിക പാദുകോണും പ്രധാന വേഷങ്ങളിൽ എത്തുന്ന പതാന്‍ വരുന്ന ജനുവരി 25നാണ് റിലീസ് ചെയ്യുന്നത്. എന്നാല്‍ റിലീസിന് മുന്‍പ് വലിയ തോതിലുള്ള വിവാദമാണ് പഠാന്‍റെ പേരില്‍ ഉണ്ടാകുന്നത്. ചിത്രത്തിനെതിരെ ബഹിഷ്കരണ ഭീഷണിയുമായി തീവ്ര സംഘടനകള്‍ മുതല്‍ ജനപ്രതിനിധികള്‍ വരെ രംഗത്ത് എത്തിയത് മറ്റൊരു രീതിയിൽ സിനിമയ്ക്ക് ഗുണം ചെയ്തു എന്ന് വേണം കരുതാൻ. 

നാല് വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം ചിത്രമാണ് പതാന്‍. എന്നാൽ ചിത്രത്തിലെ ബെഷ്റം രം​ഗ് എന്ന ആദ്യ​ഗാനം റിലീസ് ചെയ്തതോടെ വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുകയായിരുന്നു. ​ഗാനരം​ഗത്ത് ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതാണ്  ഒരുവിഭാഗത്തെ ചൊടിപ്പിച്ചത്. പിന്നാലെ ചിത്രം പ്രദർശിപ്പിക്കരുതെന്നും ബഹിഷ്കരിക്കണമെന്നുമുള്ള വലിയ ഒച്ചപ്പാടുകളാണ് ഉയർന്നത് ഏതായാലും വിവാദങ്ങള്‍ ഒരു വഴിക്ക് പുരോഗമിക്കുമ്പോള്‍ ചിത്രം ഉണ്ടാക്കുന്ന ഹൈപ്പില്‍ ചിത്രത്തിന്‍റെ പോസ്റ്റ് റിലീസ് ബിസിനസ് നന്നായി നടക്കുന്നുണ്ട് എന്നതാണ് വസ്തുത. ഒരു പ്രധാന അപ്‌ഡേറ്റ് പ്രകാരം പഠാന്‍റെ ഒടിടി അവകാശങ്ങൾ ഇതിനകം തന്നെ കോടികൾക്ക് വിറ്റുപോയതായാണ് വിവരം. ആമസോൺ പ്രൈം വീഡിയോയാണ് പഠാന്‍റെ ഒടിടി അവകാശം സ്വന്തമാക്കിയതെന്നാണ് വിവരം. ജനുവരിയില്‍ തീയറ്ററില്‍ എത്തുന്ന പഠാന്‍ മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ ഒടിടി റിലീസ് ചെയ്തേക്കാം എന്നാണ് വിവരം. പതാന്‍റെ ഒടിടി റിലീസിനെക്കുറിച്ച് നിലവിൽ ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ അണിയറ പ്രവർത്തകർ പങ്കു വെയ്ക്കുന്നില്ല. എന്നാല്‍  ബോളിവുഡിലെ മറ്റു ചില വൃത്തങ്ങളെ ഉദ്ധരിച്ച് സൂം റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം ശനിയാഴ്ച 100 കോടി രൂപയ്ക്കാണ് ആമസോണ്‍ പ്രൈം വാങ്ങിയത് എന്നാണ് വിവരം.