health

ദശമൂലാരിഷ്ടം ദിവസവും കഴിക്കൂൂൂ. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടു

Lavanya

08 November 2022 , 6:25 AM

 

ആയുര്‍വേദ കടകളില്‍ നിന്ന് ലഭിക്കുന്ന ദശമൂലാരിഷ്ടം ദിവസവും സേവിച്ചാല്‍ ഗുണങ്ങളേറെയുണ്ട്. ആയുര്‍വേദമായതിനാലും പഥ്യം നോക്കണമെന്ന കാരണത്താലും ആളുകള്‍ ഇത് ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. ദിവസവും ദശമൂലം അരിഷ്ട രൂപത്തില്‍ ഭക്ഷണശേഷം രാവിലെയും വൈകിട്ടും 20 മില്ലി വീതം കുടിയ്ക്കുന്നത് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കും. ദശമൂലം പൊടിയും ആയുര്‍വേദ കടകളില്‍ ലഭ്യമാണ്. ഇതു പ്രത്യേക രീതിയില്‍ തയ്യാറാക്കിയാണ് ദശമൂലാരിഷ്ടം തയ്യാറാക്കുന്നത്.
ഒട്ടു മിക്ക ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ചര്‍മ, മുടി പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഇതില്‍ പരിഹാരവുമുണ്ട്. പഥ്യം അഥവാ കൃത്യമായ ചിട്ട അനുസരിച്ചു ചെയ്താല്‍ അല്‍പം കഴിഞ്ഞാലും ഗുണം നല്‍കുന്ന ഒന്നാണിത്. ദശമൂലാരിഷ്ടം പൊതുവേ ആയുര്‍വേദത്തിലെ അരിഷ്ട പ്രയോഗമാണ്. പേരു സൂചിപ്പിയ്ക്കുന്നതു പോലെ തന്നെ പത്തോളം പ്രകൃതി ദത്ത ഔഷധങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന ആയുര്‍വേദ മരുന്നാണിത്.
പ്രകൃതിയില്‍ നിന്നും ലഭിയ്ക്കുന്ന ഔഷധ ചേരുവകള്‍ ചേര്‍ന്നതു കൊണ്ടു തന്നെ ഇത് നല്ലൊരു ആന്റിഓക്‌സിഡന്റും വേദന സംഹാരിയും ടോക്‌സിനുകള്‍ നീക്കം ചെയ്യുന്നതുമെല്ലാമാണ്. ആയുര്‍വേദ പ്രകാരം ശരീരത്തിലെ വാത, പിത്ത, കഫ ദോഷങ്ങളാണ് പല അസുഖങ്ങള്‍ക്കും കാരണമാകുന്നത്. ഇത്തരം ദോഷങ്ങള്‍ നീക്കാന്‍ അത്യുത്തമമാണ് ദശമൂലാരിഷ്ടത്തിലെ ദശമൂലം എന്ന കൂട്ട്.

ദശമൂലം ദിവസവും കഴിയ്ക്കുന്നത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നു കൂടിയാണ്.
ദഹന പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമമായ ഒരു മരുന്നാണ്.ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും ഇത് ഏറെ ഗുണം നല്‍കുന്ന ഒന്നു തന്നെയാണ്. ഭക്ഷണ ശേഷം ഇതു കുടിയ്ക്കുന്നതു ഭക്ഷണം പെട്ടെന്നു ദഹിയ്ക്കുവാനും സഹായിക്കുന്ന ഒന്നാണ്. ദഹന പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടാകുന്ന വയര്‍ വന്നു വീര്‍ക്കല്‍, വയറുവേദന, മനംപിരട്ടല്‍, ഏബക്കം തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ദശമൂലാരിഷ്ടം കൊണ്ടു പരിഹാരം തേടാം. ദഹന പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടാകുന്ന് വയറിളക്കം, ഛര്‍ദി എന്നിവയ്‌ക്കെല്ലാം ഇതു നല്ലൊരു മരുന്നു തന്നെയാണ്.
ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്
ലംഗ്‌സ് ആരോഗ്യത്തിന് അത്യുത്തമം.
വരണ്ട ചുമ, കഫക്കെട്ട്, മൂക്കടപ്പ് എന്നിവയെല്ലാം പരിഹരിയ്ക്കാന്‍ ഇത് ദിവസവു കുടിയ്ക്കുന്നത് അത്യുത്തമമാണ്.
അലര്‍ജി, ആസ്തമ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണിത്. വില്ലന്‍ ചുമ പോലുളളവയ്ക്കും നല്ലൊരു പരിഹാരമാണിത്.
പനി ശമിപ്പിയ്ക്കാനും ദശമൂലം ഏറെ നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്. എത്ര കഠിനായ പനിയും കുറയ്ക്കാന്‍ ഇതിനു കഴിവുണ്ട്. ഇതില്‍ ഉപയോഗിച്ചിരിയ്ക്കുന്ന മരുന്നുകള്‍ തന്നെയാണ് ഈ പ്രയോജനം നല്‍കുന്നത്. ഏറ്റക്കുറച്ചിലുള്ള പനിയ്ക്കും ചേര്‍ന്നൊരു മരുന്നു തന്നെയാണ് ഇത്.
മൈഗ്രേന്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി
മൈഗ്രൈനുമായി ബന്ധപ്പെട്ട ഛര്‍ദി, മനം പിരട്ടല്‍, ക്ഷീണം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.
വാത സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് വാത രോഗം നല്‍കുന്ന സന്ധിവേദന പോലുളളവയില്‍ നിന്നും സംരക്ഷണം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണിത്. വാതം സന്ധികളില്‍ വരുത്തുന്ന നീരും ഇതു കാരണമുളള അസ്വസ്ഥതകളും നീക്കാന്‍ സഹായിക്കുന്ന ഒരു മരുന്നു കൂടിയാണിത്. കാലില്‍ ഒഡിമ എന്ന അവസ്ഥ, അതായത് നീരു വന്നു വീര്‍ക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ സഹായിക്കുന്ന വഴി കൂടിയാണിത്.
സ്ത്രീകളിലെ മാസമുറ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ദശമൂലം എന്നു വേണം, പറയാന്‍. ഈ സമയത്ത് ഇതിന്റെ പൊടി കലക്കി കുടിയ്ക്കുന്നതോ ഇത് അരിഷ്ട രൂപത്തില്‍ കുടിയ്ക്കുന്നതോ ഏറെ ആശ്വാസം നല്‍കും. ഇത് ശരീരവേദനയില്‍ നിന്നും വയറു വേദനയില്‍ നിന്നുമെല്ലാം മോചനം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. പിഎംഎസ് അഥവാ പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോമിനുളള ഒരു പരിഹാരം കൂടിയാണിത്. ഉത്കണ്ഠ, ഡിപ്രഷന്‍ തുടങ്ങിയ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കാരണം ഈ സമയത്തുണ്ടാകുന്ന മൂഡുമാറ്റത്തിന് നല്ലൊരു മരുന്നാണ് പ്രകൃതിയില്‍ നിന്നും ലഭിയ്ക്കുന്ന മരുന്നൂ കൂട്ട്. പത്തിനം മരുന്നുകള്‍ പല ആരോഗ്യ പ്രശ്‌നങ്ങളും പരിഹരിയ്ക്കുന്നവയാണ്.
ദശമൂലം പൊടി എള്ളെണ്ണയുമായി ചേര്‍ത്ത് നാച്വറല്‍ എനിമ അതായത് വയറിളക്കാനുള്ള മരുന്നായി ഉപയോഗിയ്ക്കാറുണ്ട്. മലബന്ധം പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും മോചനം നല്‍കാനും ഇതു സഹായിക്കും. പലരിലും ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ മലബന്ധ കാരണമാകാറുണ്ട്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ദശമൂലം.
പ്രകൃതി ദത്ത ഔഷധ ഗുണങ്ങള്‍ അടങ്ങിയ ഒന്നായതു കൊണ്ടു തന്നെ ചര്‍മത്തിന്റെ ആരോഗ്യത്തിനും ശരീരത്തിന് ചെറുപ്പം നല്‍കാനുമെല്ലാം ഏറെ നല്ലതാണ് ദശമൂലം. ഇത് ചര്‍മ കോശങ്ങള്‍ക്കു പുതു ജീവന്‍ നല്‍കുന്നു. ചര്‍മത്തിന് ചെറുപ്പവും തുടിപ്പും നല്‍കുന്നു. ഇതിലെ മരുന്നുകള്‍ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നത് ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ സൗന്ദര്യത്തിനും സഹായിക്കുന്ന ഒന്നു തന്നെയാണ്.